Headlines

പ്രതീക്ഷകളുടെയും
ഒരുമയുടെയും ഓണക്കാലം:
രാധാകൃഷ്ണൻ കുന്നുംപുറം

ഓർമ്മകളിലെ കരിവളക്കിലുക്കംപോലെ   തൊട്ടുവിളിക്കുന്നചിലഅനുഭവയാത്രകളുണ്ട്. കാലത്തിൻ്റെ കൽപ്പടവുകളിൽ ഇതളടർന്നപൂവിതൾ പോലെനിറമുള്ള ഇന്നലകൾ.മധുരമുള്ള ചില പൂക്കാലങ്ങൾ വരും കാല ജീവിതത്തിൻ്റെപ്രതീക്ഷകളാണ്.അവസാനിക്കാത്ത മലയാള മനസ്സിലെ ശുഭപ്രതീക്ഷകളുടെ ആവർത്തനഭംഗിയാണ് ഓണം സമ്മാനിക്കുന്നത്. പ്രതിസന്ധികളിലെ നിരാശകളിൽ ചോർന്നുപോകാത്ത ശുഭകരമായ പുലരികളുടെ  അടയാളവിശുദ്ധിയാണ് മലയാള മനസ്സിലെ ഓണം ഒത്തുചേരലിൻ്റെ, പങ്കുവയ്ക്കലിൻ്റെ മനോഹരകാലം. ഇല്ലായ്മകളിലെ കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ഓണകാഴ്ചകൾക്ക് എന്നും വല്ലാത്ത വർണ്ണഭംഗിയാണ്. “മാനുഷരെല്ലാരുമൊന്നുപോലെ”എന്ന സമത്വ സംസ്ക്കാരം ലോകമാകെ ഓണം കൈമാറുന്നു. ബന്ധങ്ങളുടെ ചാരുത നമ്മൾകണ്ടെറിയുന്നു.മറ്റൊരാളെപറഞ്ഞറിയിക്കാനാവാത്ത അനുഭവ സുഖത്തിൽ തിരിച്ചറിവിൻ്റെ പുതിയ പാഠങ്ങൾ ഓണം പറഞ്ഞു…

Read More

ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും;  ഓണത്തിന് വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായും മൂന്ന് പാക്കറ്റ് ആട്ട ഏഴ് രൂപാ നിരക്കിലും ലഭിക്കും. പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായും ആട്ട ഒന്‍പത് രൂപാ നിരക്കിലും ലഭിക്കും. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിനായി സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. നീല…

Read More

പ്രവാസികൾക്ക് സന്തോഷവാർത്ത, ഓണത്തിന് പകുതി ചെലവിൽ നാട്ടിൽവരാം, ഒപ്പം നിരവധി ഓഫറുകളും

ഇന്ത്യയിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ യാത്രകൾ നടത്താനിരുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള യുഎഇയിലെ താമസക്കാർക്ക് സുവർണാവസരം. നിങ്ങൾക്ക് ഇനി പകുതി ചെലവിൽ യാത്ര ചെയ്യാം. ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെയാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം ടിക്കറ്റെടുക്കുന്ന അഞ്ച് ദശലക്ഷം പേർക്ക് ഈ ഓഫർ ലഭിക്കും. ജൂൺ 15നും ഒക്‌ടോബർ പത്തിനും ഇടയിൽ നടത്തുന്ന ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കാണ് ഓഫർ ലഭ്യമാകുക. ഇതിനായി മേയ് 27 മുതൽ മേയ് 31 വരെ നടക്കുന്ന ‘എക്‌സ്‌പ്രസ് സെയിൽ’…

Read More

മലയാളി ഇന്ന് തിരുവോണം ആഘോഷിക്കും

മലയാളി ഇന്ന് തിരുവോണം ആഘോഷിക്കും. നന്മനിറഞ്ഞ നല്ലനാളുകളുടെ വീണ്ടെടുപ്പായി ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണത്തെ വരവേല്‍ക്കും. കാലം എത്ര മാറിയാലും ഓണാഘോഷത്തിന്റെ മാറ്റ് ഒട്ടും കുറയില്ല. സന്തോഷവും സമൃദ്ധിയും നിറഞ്ഞ തിരുവോണം, പഴമയും പുതുമയും ചേര്‍ത്ത് ആഘോഷിക്കുന്ന തിരക്കിലാണ് ലോകമെങ്ങുമുള്ള മലയാളികള്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഓരോ ഓണക്കാലവും. ലോകത്തെവിടെയാണെങ്കിലും ഒത്തുചേരലിന്റെ അവസരം കൂടിയാണ് ഓണദിനങ്ങള്‍. മാവേലി തമ്പുരാന്റെ വരവ് കാത്ത് മുക്കുറ്റിയും കാശിത്തുമ്പയും കണ്ണാന്തളിയുമൊക്കെ കണ്ണിനഴകായി മുറ്റത്ത് വിരിയുന്ന പൊന്നോണം.കാലം മുന്നോട്ട് പോയതിന് അനുസരിച്ച്…

Read More

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കും. സര്‍ക്കാറിന് വേണ്ടി മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും ഗവര്‍ണറെ രാജ്ഭവനിലെത്തി ക്ഷണിച്ചു. ഇതോടെയാണ് ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. സര്‍ക്കാര്‍-രാജ്ഭവന്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഓണം വാരാഘോഷത്തിന് ഗവര്‍ണറെ ക്ഷണിക്കാത്തത് സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മന്ത്രിമാര്‍ വൈകീട്ട് ഗവര്‍ണറെ രാജ്ഭവനിലെത്തി ക്ഷണിച്ചത്. ഗവര്‍ണര്‍ക്ക് ഓണക്കോടി കൈമാറിയെന്നും ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുത്ത് ഓണം ഘോഷയാത്രയുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുമെന്ന് അറിയിച്ചതായും…

Read More

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്പെൻഡ് ചെയ്തു

ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശത്തിൽ തൃശൂരിലെ അധ്യാപികയെ സസ്പെൻഡ് ചെയ്തു. മതസ്പർദ്ധ വളർത്തൽ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് സ്കൂൾ മാനേജ്മെൻറിന്റെ നടപടി. പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയാണ് വർഗീയ പരാമർശം നടത്തിയത്. സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവ് നൽകിയ പരാതിയിലാണ് അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഡിവൈഎഫ്‌ഐ അടക്കം സ്‌കൂളിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം എത്തിയതിന് പിന്നാലെ സ്‌കൂളിനെതിരെയും അധ്യാപികക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. ശബ്ദ സന്ദേശം…

Read More

ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ 9 വരെ

തിരുവനന്തപുരം:സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ 9 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സെപ്തംബർ 9ന്  ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓണാഘോഷം വിപുലമായും ആകർഷകമായും സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപിതമായി നീങ്ങണമെന്ന് മുഖ്യമന്ത്രി  നിർദ്ദേശിച്ചു തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുത ദീപാലങ്കാരം മെച്ചപ്പെട്ട രീതിയിൽ നടത്തും….

Read More

ഇന്ന് തിരുവോണം; ആഘോഷ തിമിർപ്പിൽ മലയാളികൾ

     തിരുവനന്തപുരം : ചിങ്ങമാസത്തിലെ തിരുവോണ നാളാണ് ഇന്ന്. മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിന്റെ മഹത്തായ ആഘോഷം. ഉള്ളവൻ ഇല്ലാത്തവനു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് അതിന്റെ പൂർണതയിലെത്തിക്കാം. മലനാടിന്റെ വായുവിലുള്ള മധുരോദാരവികാരമാണ് ഓണം എന്നെഴുതിയത് കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ്. മലരിൻ കൂട നിറയ്ക്കുന്ന തുമ്പകളും ദീപക്കുറ്റികൾ നാട്ടിയിരിക്കുന്ന നറുമുക്കുറ്റികളും വെള്ളിത്താലവുമേന്തി നിൽക്കുന്ന നെയ്യാമ്പലുകളുമായി തിരുവോണത്തെ വരവേൽക്കുകയാണ് കേരളം. പ്രകൃതിയൊരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നന്റെ വരവ്. പഞ്ഞകർക്കിടകത്തിൽ നിന്നും…

Read More

കേരളത്തിലേക്ക് ഓണം സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു

ഓണത്തിന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതിനെ തുടർന്നാണ് ട്രെയിൻ അനുവദിച്ചത് പൻവേൽ-നാഗർകോവിൽ സ്‌പെഷ്യൽ ട്രെയിൻ ഈ മാസം 22ന് നാഗർകോവിലിൽ നിന്ന് പൻവേലിലേക്കും, 24 ന് പൻവേലിൽ നിന്ന് നാഗർകോവിലിലേക്കും സർവീസ് നടത്തും. സെപ്തംബർ 7 വരെ ആകെ മൂന്ന് സർവീസാണ് കേരളത്തിലേക്കുണ്ടാകുക….

Read More

ഓണാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാരവകുപ്പ് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം:ഓണാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാരവകുപ്പ് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 28നാണ് മത്സരം. വിവിധ കലാസാംസ്‌കാരിക സംഘടനകൾ, വായനശാലകൾ, ക്ലബ്ബുകൾ, റസിഡന്റ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ/കലാലയങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, ഇതര സർക്കാർ റിക്രിയേഷൻ ക്ലബ്ബുകൾ തുടങ്ങിയ സംഘടനകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. മികച്ച രീതിയിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 2,000 രൂപ വീതം നൽകും. മാധ്യമ സ്ഥാപനങ്ങൾക്കും ഇതേ ഘടനയിൽ സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ളവർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial