പാലക്കാട് ജില്ല ചുട്ടുപൊള്ളുന്നു
സംസ്ഥാനത്തെ ഏറ്റവും ചൂട് പാലക്കാടാണ്പ കൽ സമയത്തെ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നു. മലമ്പുഴ ഡാം പരിസരത്താണ് കഴിഞ്ഞ ദിവസം 40.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്. ചൂട് കൂടിയതോടെ മലമ്പുഴയിലെ വിനോദ സഞ്ചാരകളുടെ വരവും കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് അനുഭവപ്പെട്ടത് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാണ്. തുടർ ദിവസങ്ങളിലും ചൂട് വർധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അസഹനീയമായ ചൂടാണ് പകൽ സമയങ്ങളിലും അനുഭവപ്പെടുന്നത്. കനത്ത ചൂടിൽ ചെറു കുളങ്ങളിൽ വളർത്തുന്ന…

