അമ്മയുടെ വിശ്വാസമനുസരിച്ച് സംസ്കരിക്കാനുള്ള അവകാശം നിഷേധിക്കാൻ ഞാൻ ആരാണ്? മറുപടിയുമായി നടൻ പ്രകാശ് രാജ്
കഴിഞ്ഞ ദിവസമാണ് പ്രകാശ് രാജിന്റെ അമ്മ സുവർണലത (86) അന്തരിച്ചത്. ക്രൈസ്തവ വിശ്വാസിയായിരുന്ന അമ്മയുടെ മൃതദേഹം പള്ളിയിൽ സംസ്കരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അമ്മയുടെ സംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസങ്ങൾക്ക് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ശക്തമായ മറുപടിയുമായി നടൻ പ്രകാശ് രാജ്. പ്രകാശ് രാജ് നിരീശ്വരവാദിയാണെന്ന് മുൻപ് പറഞ്ഞിട്ടുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു സൈബർ ആക്രമണം. പ്രകാശ് രാജിന്റെ വാക്കുകൾ:‘അതെ, എനിക്ക് ദൈവവിശ്വാസമില്ല. പക്ഷേ എന്റെ അമ്മയ്ക്ക് ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു. അമ്മയുടെ വിശ്വാസമനുസരിച്ച് സംസ്കരിക്കാനുള്ള അവകാശം നിഷേധിക്കാൻ ഞാൻ ആരാണ്?…

