സ്വിറ്റ്സർലൻഡിൻ്റെ ആക്രമണങ്ങളെ സമനിയിൽ തളച്ച് ഖത്തർ
സാൻഫ്രാൻസിസ്‌കോ: അവസാന നിമിഷം വരെ സ്വിറ്റ്‌സർലൻഡിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ പിടിച്ചുനിന്ന ഖത്തർ, ഇൻജുറി ടൈമിലെ നാടകീയ ഗോളിലൂടെ സമനില (1-1) സ്വന്തമാക്കി. സാൻഫ്രാൻസിസ്‌കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ ബൊലം ഖോഖി നേടിയ ഹെഡറാണ് ഖത്തറിന് രക്ഷയായത്. ഹൊമാം എൽ അമിന്റെ കൃത്യമായ ക്രോസിൽ നിന്നെത്തിയ ഖോഖിയുടെ ശക്തമായ ഹെഡർ സ്വിസ് വലയിലേക്കെത്തിയപ്പോൾ വിജയമുറപ്പിച്ചെന്ന ആത്മവിശ്വാസത്തിലായിരുന്ന സ്വിറ്റ്‌സർലൻഡ് താരങ്ങൾ ഞെട്ടി. 17-ാം മിനിറ്റിൽ ബ്രീൽ എംബോളോയുടെ…

