വിജയ് ഒഴിയുന്ന ട്രിച്ചി സീറ്റില്‍ നടന്‍ രാഘവ ലോറന്‍സ് മല്‍സരിച്ചേക്കും
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് നടനും സംവിധായകനുമായ രാഘവ ലോറന്‍സ് എത്തുന്നതായി സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് ജയിച്ച രണ്ട് സീറ്റുകളിലൊന്നായ ട്രിച്ചിയില്‍ ടിവികെ സ്ഥാനാര്‍ഥിയായി രാഘവ ലോറന്‍സ് മല്‍സരിച്ചേക്കും. ജൂണ്‍ 11ന് രാവിലെ 9.30ന് രാഘവ ലോറന്‍സ് വാര്‍ത്താ സമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഉപ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ചോദിച്ചു കൊണ്ട് നിരവധി പേരാണ് തനിക്ക് മെസേജയച്ചതെന്നും അഭ്യൂഹങ്ങള്‍ കനക്കുന്ന സാഹചര്യത്തില്‍ അതിനൊരു വ്യക്തത വരുത്തേണ്ടതുണ്ടെന്നും ലോറന്‍സ് എക്‌സില്‍ കുറിച്ചിട്ടുണ്ട്. …

