
അവിഹിതം കണ്ടുപിടിച്ചു; സഹോദരിയെ കൂട്ടുകാരോടൊപ്പം ബലാത്സംഗം ചെയ്ത ശേഷം കൊന്നു
ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയില്‍ യുവാവ് തന്റെ നാല് സുഹൃത്തുക്കളോടൊപ്പം സഹോദരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ചകപാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. യുവാവിനേയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സഹോദരന് ഭാര്യാസഹോദരിയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയ 25 കാരിയായ യുവതി അത് അവസാനിപ്പിക്കാന്‍ സഹോദരനോട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് തടയാനാണ് യുവാവ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം ഇലകള്‍പെറുക്കാനായി യുവതി സമീപത്തെ കാട്ടിലേക്ക് പോയിരുന്നു….