ആറുമാസം റേഷൻ വാങ്ങാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യും
സ്മാർട്ട് പി ഡി എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകളെ ‘Silent Ration Cards’ ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യും. എല്ലാ മാസവും 21ന് ഇത്തരം കാർഡുകൾ കണ്ടെത്തി അടുത്ത മാസം ഒന്നു മുതൽ റേഷൻ വിഹിതം ലഭിക്കാത്തവിധം ഡീആക്ടിവേറ്റ് ചെയ്യും. ഡീആക്ടിവേറ്റ് ചെയ്ത കാർഡിലെ എല്ലാ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം eKYC പൂർത്തിയാക്കിയാൽ മാത്രമേ കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യുകയുള്ളു. സമയപരിധിക്കുള്ളിൽ eKYC പൂർത്തിയാക്കാത്ത കാർഡുകൾ അസാധുവാക്കി ഡാറ്റാബേസിൽ…

