പാസ്‌പോർട്ടും ആധാറും പൗരത്വത്തിന്റെ തെളിവായി അംഗീകരിക്കണം; നിയമഭേദഗതി ആവശ്യപ്പെട്ട് ശശി തരൂർ
ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ. പാസ്‌പോർട്ടും ആധാർ കാർഡും ഇന്ത്യൻ പൗരത്വത്തിന്റെ കൃത്യമായ തെളിവുകളായി അംഗീകരിക്കണമെന്നും, ഇതിനായി നിയമഭേദഗതി അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. പാസ്‌പോർട്ട് സേവാ ദിവസത്തിൽ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന ജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പവും രാഷ്ട്രീയ തർക്കങ്ങളും സൃഷ്ടിച്ചിരിക്കുകയാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. 1967ലെ പാസ്‌പോർട്ട് നിയമത്തിലെ…

