സെക്രട്ടറിയേറ്റിന്റെ ‘സമര കവാടം’ 10 വർഷത്തിനുശേ ഷം തുറന്നു; ബാരിക്കേടുകൾ നീക്കി
സെക്രട്ടറിയേറ്റിന്റെ പ്രധാനപ്പെട്ട കവാടമായ നോർത്ത് ഗേറ്റ് 10 വർഷത്തിനുശേഷം തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്.പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് നീക്കുകയായിരുന്നു. സമര കവാടമെന്നാണ് ഈ കവാടം അറിയപ്പെടുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ ഗേറ്റ് കുറച്ചുനാൾ തുറന്ന് കിടന്നെങ്കിലും സുരക്ഷാപ്രശ്‌ം ചൂണ്ടിക്കാട്ടി ഗേറ്റ് അടക്കുകയായിരുന്നു. ഇന്നലെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളാണ് ഗേറ്റ് ആവേശപൂർവ്വം തുറന്നത്.കേരള ജനതയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്നതിന്റെ തെളിവാണ് ഇന്നലത്തെ സത്യപ്രതിജ്ഞ ചടങ്ങെന്നും…

