ഇറാഖിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്ത് സെനഗൽ നോക്കൗട്ട് സാധ്യത നിലനിർത്തി
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐ–യിലെ നിർണ്ണായക പോരാട്ടത്തിൽ ഇറാഖിനെ തകർത്ത് ആഫ്രിക്കൻ ശക്തികളായ സെനഗൽ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യത നിലനിർത്തി. ടൊറൻ്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയ ഇറാഖിനെ സെനഗൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് തകർത്തത്. സെനഗലിനായി പേപ്പ് ഗുയെ രണ്ടു ഗോളുകൾ നേടിയപ്പോൾ ഹബീബ് ദിയാറ, ഇസ്മായില സാർ , ഇലിമാൻ എൻഡിയായെ എന്നിവർ ഓരോ ഗോൾ വീതം നേടി. കളിയുടെ 13 -ാം മിനുട്ടിൽ ഇറാഖി താരം റിബിൻ സലുക…

