കര്‍ണാടകയില്‍ സിദ്ധരാമയ്യ യുഗം അവസാനിച്ചു; ഇനി ഡി കെ ശിവകുമാറിൻ്റെ ഊഴം
ബംഗളൂരു: കർണാടക രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞു കൊണ്ടിരുന്ന നേതൃമാറ്റ ചർച്ചകള്‍ക്ക് ഒടുവില്‍ ക്ലൈമാക്സ് ഒരു രാഷ്ട്രീയ യുഗത്തിന് അടിവരയിട്ടുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ (78) പടിയിറങ്ങുമ്പോള്‍, കർണാടകയുടെ ഭരണം ഇനി കോണ്‍ഗ്രസിൻ്റെ ഡി കെ ശിവകുമാറിന്റെ കൈകളിലേക്ക്. കോണ്‍ഗ്രസ് ഹൈക്കമാൻഡിൻ്റെ മുൻധാരണ പ്രകാരം മൂന്ന് വർഷത്തെ ഭരണം പൂർത്തിയാക്കിയാണ് ഒടുവില്‍ സിദ്ധരാമയ്യ തൻ്റെ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. സിദ്ധരാമയ്യയുടെ പിൻഗാമിയായി ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന പ്രഭാത-ഭക്ഷണ സംഭാഷണത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്….

