Headlines

ഉറങ്ങിക്കിടക്കവെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ഗുരുതരാവസ്ഥയിൽ

        പത്തനാപുരം : വീട്ടിൽ ഉറങ്ങിക്കിടക്കവെ മേൽക്കുരയിൽ നിന്നുവീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ഗുരുതരാവസ്ഥയിൽ. പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി. പിടവൂർ സ്വദേശിയായ രേവതിക്കാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്നിരുന്ന രേവതിയുടെ ശരീരത്തിലേക്ക് മേൽക്കുരയിൽ നിന്ന് പാമ്പ് വീഴുകയായിരുന്നു. എലിയെ ഓട്ടിച്ചുവന്നതാണെന്നാണ് നിഗമനം. രേവതിയുടെ ശരീരത്തിൽ എലിയും പതിച്ചിരുന്നു. കടിയേറ്റ് ഉണർന്ന രേവതി പാമ്പിനെ കണ്ട് നിലവിളിച്ചു. എലി കടിച്ചതാകാമെന്നാണ് കാലിലെ മുറിവ് കണ്ട് വീട്ടുകാർ വിചാരിച്ചിരുന്നത്. പിന്നീട് രേവതിക്ക്…

Read More

ഹാൻഡിലിൽ നിന്നൊരു ശബ്ദം, നോക്കും മുന്നെ യുവതിയെ പാമ്പ് കൊത്തി; കടിയേറ്റത് സ്കൂട്ടർ ഓടിച്ച് പോകവെ, യുവതി ആശുപത്രിയിൽ

   പത്തനംതിട്ട : സ്കൂട്ടർ യാത്രയ്ക്കിടെ ഹാൻഡിലിന് സമീപമിരുന്ന പാമ്പിന്റെ കടിയേറ്റ് യുവതി ചികിത്സയിൽ. ചിറ്റാർ സ്വദേശി സോനു തോമസിനാണ് കഴിഞ്ഞ ദിവസം സ്കൂട്ടർ ഓടിച്ചുപോകുന്നതിനിടെ പാമ്പ് കടിയേറ്റത്. ഹാൻഡിലിന്റെ ഭാഗത്തുനിന്ന് ശബ്ദം കേട്ട് നോക്കുന്നതിനിടെ പാമ്പ് പുറത്തേക്ക് വരികയും സോനുവിനെ കൊത്തുകയുമായിരുന്നു. ഉടൻതന്നെ ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. നിലവിൽ സോനു ചികിത്സയിൽ തുടരുകയാണ്. യാത്ര ചെയ്ത് പോകവെ സ്കൂട്ടറിന്റെ മുൻവശത്തെ ഹാൻഡിലിന്റെ ഭാഗത്തുനിന്നുമാണ് പാമ്പ് പുറത്തേക്ക് വന്നത്.

Read More

കാസർഗോഡ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു

      കാസർഗോഡ്: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന എളേരിത്തട്ടിലെ നാലര വയസ്സുകാരി ഋതുചന്ദ്ര മരണത്തിന് കീഴടങ്ങി. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് വീടിനടുത്ത് കളിക്കുന്നതിനിടെയാണ് ഋതുചന്ദ്രയ്ക്ക് പാമ്പുകടിയേറ്റത്. ചൂട് കനത്തതോടെ സംസ്ഥാത്താകമാനം വീടിനുള്ളില്‍ നിന്നുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റതായുള്ള വാര്‍ത്തകള്‍ ആശങ്ക പരത്തുന്നതിനിടെയാണ് കാസര്‍ഗോഡ് ജില്ലയിലും ഇത്തരമൊരു അപകടമുണ്ടാത്. മലയോര പ്രദേശമായ എളേരിത്തട്ട് ഉന്നതിയിലായിരുന്നു സംഭവം. തൊട്ടി കുറുവാട്ട് വീട്ടില്‍ ശരത്ചന്ദ്രന്റെയും അജിതയുടെയും മകളായ നാലരവയസുകാരി ഋതുചന്ദ്ര വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കെ…

Read More

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിച്ചു; തിരുവനന്തപുരത്ത് എട്ടുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. ഇന്ന് രാവിലെ നാലുമണിക്കാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൂർഖൻ പാമ്പാണ് കടിച്ചത്. കുട്ടിയുടെ വീട്ടില്‍ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

Read More

കിളിമാനൂര്‍ സ്റ്റേഷനില്‍ പൊലീസുകാരന് പാമ്പ് കടിയേറ്റു

    കിളിമാനൂർ : കിളിമാനൂര്‍ സ്റ്റേഷനില്‍ പൊലീസുകാരന് പാമ്പ് കടിയേറ്റു. കിളിമാനൂര്‍ സ്റ്റേഷനിലെ സിപിഒ രഞ്ജിത്തിനാണ് പാമ്പ് കടിയേറ്റത്. സ്റ്റേഷനുളളിലെ മുറിയില്‍ ഇരിക്കുമ്പോള്‍ തുറന്നുകിടന്നിരുന്ന ജനലിലൂടെ അകത്ത് കടന്ന പാമ്പാണ് കടിച്ചത്. രഞ്ജിത്തിനെ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. രഞ്ജിത്ത് ചികിത്സയില്‍ തുടരുകയാണ്. സ്റ്റേഷന് ചുറ്റുപാടും കാട് പടര്‍ന്നുകിടക്കുന്നത് ശ്രദ്ധയില്‍പെടുത്തിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പൊലീസുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.

Read More

വര്‍ക്കലയില്‍ വീടിന് മുന്നില്‍വെച്ച് പാമ്പ് കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം.

തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് മുന്നില്‍വെച്ച് പാമ്പ് കടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. ജനാര്‍ദനപുരം തൊടിയില്‍ വീട്ടില്‍ അമ്പു വിശ്വനാഥിന്റെയും അഥിദി സത്യന്റെയും ഏക മകന്‍ ആദിനാഥാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം 6.45നായിരുന്നു കുട്ടിയെ പാമ്പ് കടിച്ചത്. വീടിന്റെ മുന്‍ഭാഗത്തെ പടിയില്‍ കിടക്കുകയായിരുന്ന പാമ്പിനെ കുട്ടി അറിയാതെ ചവിട്ടുകയും തുടര്‍ന്ന് പാമ്പ് കടിക്കുകയുമായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി: മൊഴി നല്‍കാന്‍ തയ്യാറെന്ന് യുവതിപാമ്പ് കടിച്ചെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞതിന് പിന്നാലെ വീട്ടുകാര്‍ കുട്ടിയെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയ്ക്ക് പാമ്പ് കടിയേറ്റു.

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയ്ക്ക് പാമ്പ് കടിയേറ്റു. കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് പാമ്പുകടിയേറ്റത്. ഇന്നലെ രാവിലെ എട്ടുമണിയോടുകൂടി പ്രചാരണത്തിന് ഇറങ്ങുന്നതിനിടയിൽ ആണ് സംഭവം. പ്രചാരണത്തിനിടെ വിഷപ്പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ് അനില അജീഷ്

Read More

കോവളത്തു ഇതര സംസ്ഥാന തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു.

തിരുവനന്തപുരം: കോവളത്ത് വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. ബംഗാൾ സ്വദേശി അലോക് ദാസ്(35) ആണ് മരിച്ചത്. കോവളം ജഗ്ഷന് സമീപത്തുള്ള വാടക വീട്ടിലാണ് അലോക് ദാസ് കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച രാത്രി വീടിന് പുറത്തിറങ്ങി തിരികെ വീട്ടിലേക്ക് കയറുന്നതിനിടെയാണ് ഇയാൾക്ക് പാമ്പുകടിയേറ്റത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ അലോക് ദാസിനെ ആശുപത്രയിൽ എത്തിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ കോവളം പോലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചു….

Read More

പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ സന്തോഷ് കുമാര്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ സന്തോഷ് കുമാര്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയാണ് സന്തോഷ് കുമാര്‍. വടവള്ളിയിലെ വീട്ടില്‍ കയറിയ മൂര്‍ഖനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 39 കാരനായ സന്തോഷ് കുമാറിനെ പാമ്പ് കടിച്ചത്. ഉടന്‍ തന്നെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പതിനഞ്ചാം വയസ് മുതല്‍ പാമ്പിനെ പിടിക്കാന്‍ തുടങ്ങിയ സന്തോഷുനെക്കുറിച്ച് വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ദക്ഷിണ തമിഴ്‌നാട് ഭാഗത്ത് പാമ്പുപിടിച്ച രംഗത്ത് ഏറ്റവും അറിയപ്പെട്ട വ്യക്തിയുമാണ്…

Read More

പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം, വന്യമൃഗ ആക്രമണം ആസ്തികൾക്ക് നാശനഷ്ടം സംഭവിച്ചാൽ  ഒരു ലക്ഷം; മാനദണ്ഡങ്ങൾ പുതുക്കി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അന്തിമരൂപം നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് ഏഴിലെ ഗവൺമെന്റ് ഓര്‍ഡര്‍ പ്രകാരം മനുഷ്യ വന്യജീവി സംഘർഷം ഒരു സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. മനുഷ്യ മൃഗ സംഘട്ടനങ്ങൾ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial