ചതിക്കാൻ വേണ്ടിയാകാം പെട്രോൾ വാങ്ങിയത്; സോനയുടെ കുടുംബം തിരിഞ്ഞുനോക്കിയിരുന്നില്ലെന്നും റിജിൻലാലിന്റെ പിതാവ്
കോഴിക്കോട്: പേരാമ്പ്രയിൽ ഗർഭിണിയായ യുവതി കാർ കത്തി മരിച്ച സംഭവത്തിൽ ദുരൂഹതകൾ തുടരുന്നതിനിടെ, മരിച്ച സോനയുടെ ഭർത്താവ് റിജിൻലാലിന്റെ പിതാവ് രാജൻ പ്രതികരണവുമായി രംഗത്ത്. സോനയും റിജിൻലാലും കഴിഞ്ഞ മൂന്ന് വർഷമായി സന്തോഷകരമായ ജീവിതമായിരുന്നുവെന്ന് രാജൻ പറഞ്ഞു. സോന വലിയ ദുരിതങ്ങൾ അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണമെങ്കിൽ, അത്രയും നാളായി അവർ തിരിഞ്ഞുനോക്കാതിരുന്നതെന്താണെന്നും അദ്ദേഹം ചോദിച്ചു. ഇവിടെ പ്രശ്നമുണ്ടായിരുന്നെങ്കിൽ ഒരുദിവസമെങ്കിലും വന്ന് അന്വേഷിക്കേണ്ടതായിരുന്നില്ലേ എന്നായിരുന്നു രാജന്റെ പ്രതികരണംപിസി ന്യൂസ് വാർത്ത,സോന പെട്രോൾ പമ്പിൽ നിന്ന് കാനിൽ പെട്രോൾ വാങ്ങുന്ന…

