വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 11 വയസ്സുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു
കിളിമാനൂർ : സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു. കിളിമാനൂർ പുളിമാത്ത് പഞ്ചായത്ത് പുല്ലയിൽ വാർഡ് കൊടുവഴന്നൂർ മൊട്ടലുവിള ചരുവിള വീട്ടിൽ രാജു–അഞ്ജു ദമ്പതികളുടെ മകൻ ശരണിനാണ് (11) നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ കൈവിരലുമായി കടന്ന തെരുവുനായയ്ക്കായി പ്രദേശവാസികൾ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൊടുവഴന്നൂർ ഗവ. എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ് ശരൺ. തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുരച്ചുകൊണ്ട് ഓടിക്കയറി വന്ന തെരുവുനായ ശരണിന് നേരെ ചാടിവീഴുകയായിരുന്നു. നിലത്തുവീണ കുട്ടിയുടെ…

