ഹോട്ടലില്‍ ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല; മാനേജരെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് വിദ്യാര്‍ഥികള്‍
തൃശൂര്‍: തൃശൂരിലെ അല്‍മിയ റെസ്റ്റോറന്റില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം. വിദ്യാര്‍ഥികള്‍ ബ്ലേഡ് കൊണ്ട് ഹോട്ടല്‍ മാനേജര്‍ അനീഷിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടികളുമാണ് ബിയറുമായി ഹോട്ടലില്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ മേശപ്പുറത്ത് ബിയര്‍ കുപ്പികള്‍ തുറന്നുവെച്ച് കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ മാനേജര്‍ തടയുകയായിരുന്നു. പിന്നീട് വിദ്യാര്‍ഥികളുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കി മടങ്ങിയ അയച്ചു. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം എട്ടോളം പേരുമായെത്തി മൂര്‍ച്ചയുള്ള…

