കോളേജിൽ പരീക്ഷയ്‌ക്കെത്തിയ 18 വയസുകാരിയെ പുരുഷ അധ്യാപകൻ പരിശോധിച്ചു; മനം നൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തതായി പരാതി
ഭുവനേശ്വർ: ഒഡീഷയിലെ പട്ടമുണ്ടൈ കോളേജിൽ പരീക്ഷയ്‌ക്കെത്തിയ 18 വയസുകാരിയെ പുരുഷ അധ്യാപകൻ പരിശോധിച്ചതിൽ മനം നൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തതായി പരാതി. വിദ്യാഥിനിയുടെ അമ്മയാണ് ഇതുമായി ബന്ധപ്പെട്ട പരാതിയുമായി പോലീസിനെ സമീപിച്ചത്. ഈ മാസം 19-നായിരുന്നു കേസിനാസ്പദമായ സംഭവം. സിഎച്ച്എസ്ഇ പരീക്ഷയിൽ പങ്കെടുക്കാനായി ഒഡീഷയിലെ പട്ടമുണ്ടൈ കോളേജിലെത്തിയ വിദ്യാർഥിനിയെ പുരുഷ അധ്യാപകൻ പരിശോധിക്കുകയായിരുന്നു. വനിതാ അധ്യാപകർ പരിശോധിക്കേണ്ടിടത്താണ് പെൺകുട്ടിയെ പുരുഷാധ്യാപകൻ പരിശോധിച്ചത്. ഇത് സിഎച്ച്എസ്ഇ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും എഫ്ഐആറിൽ ചേർത്തിട്ടുണ്ടെന്നും പട്ടമുണ്ടൈ റൂറൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ…

