മോഷണക്കേസില്‍ ഭാര്യ ജയിലിലായതില്‍ മനോവിഷമം; യുവാവ് പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
കൊല്ലം: അഞ്ചുവയസ്സുകാരിയുടെ സ്വർണ്ണക്കൊലുസ് മോഷണം പോയ കേസില്‍ പ്രതിയായ യുവതിയുടെ ഭർത്താവ് പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു പടിഞ്ഞാറ്റിൻകര സ്വദേശി റഫീഖ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യ ജയിലിലായ മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. റഫീഖിന് 50%ത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്വർണ്ണക്കൊലുസ് മോഷണം പോയ കേസില്‍ സബീനയെ സ്വകാര്യ ബസില്‍ നിന്ന് പൊലീസ് പിടികൂടിയത്. മുൻപും സമാനമായ നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ് സബീന. കുട്ടിയുടെ…

