രണ്ട് മുതൽ 10 വരെ ക്ലാസുകളിൽ ടി.സി. ഇല്ലാതെയും ചേർക്കാം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ രണ്ട് മുതൽ 10 വരെ ക്ലാസുകളിലേക്ക് മുൻപ് പഠിച്ചിരുന്ന സ്ഥാപനങ്ങളിലെ ടി.സി. ഇല്ലാതെയും ചേർക്കാൻ അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. മുൻവർഷങ്ങളിൽ ഇറക്കിയ ഉത്തരവ് 2026-27 അധ്യയനവർഷത്തേക്ക് കൂടി ദീർഘിപ്പിച്ചുനൽകുകയായിരുന്നു. എന്നാൽ, ഈ ആനുകൂല്യം അടുത്ത വർഷം മുതൽ നൽകുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു.രണ്ട് മുതൽ എട്ട് വരെ ക്ലാസുകളിലേക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും ഒൻപത്, 10 ക്ലാസുകളിലേക്ക് വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലുമാണ് പ്രവേശനം നൽകേണ്ടത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial