എടത്തിരുത്തിയിൽ യുവാവ് കുത്തേറ്റു മരിച്ചു.
പ്രതി പിടിയിൽ
എടത്തിരുത്തി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷാണ് ( 43) മരിച്ചത്. ഇന്നലെ രാത്രി 7.30നാണ് സംഭവം. അനീഷിന്റെ വീടിന് മുന്നിലെ റോഡിൽ വെച്ചാണ് കുത്തേറ്റത്. വയറിന് കുത്തേറ്റ അനീഷിനെ ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് തൃശൂർ ദയ ആശുപത്രിയിൽ എത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിസരവാസിയായ കൊട്ടാരപറമ്പിൽ അനൂപാണ് അനീഷിനെ കുത്തിയത്. സംഭവത്തിന് ശേഷം അവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെ കയ്പമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.എക്‌സൈസില്‍ പാചകത്തൊഴിലാളിയാണ് അനീഷ്….

