Headlines

ശമ്പളമില്ല, പിരിച്ചുവിട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയില്ല, വലഞ്ഞ് 300ഓളം ജീവനക്കാര്‍; ടാല്‍റോപ്പിനെതിരെ പരാതി

     കൊച്ചി : പിരിച്ചുവിട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാല്‍റോപ്പ് എന്ന കമ്പനി. മുന്നൂറോളം ജീവനക്കാരാണ് ജോലിയും ശമ്പളവും ഇല്ലാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. കമ്പനി പറഞ്ഞിരുന്ന നഷ്ടപരിഹാരവും, ശമ്പള കുടിശ്ശികയും നല്‍കുന്നില്ല എന്നാണ് ജീവനക്കാരുടെ പരാതി. നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കുമെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തോടെ കമ്പനി ചില ജീവനക്കാരോട് രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചിലരെ പിരിച്ചു വിടുകയും ചെയ്തതോടെയാണ് പ്രതിസന്ധി തുടങ്ങുന്നത്. പിന്നീട് ജനുവരിയില്‍ കമ്പനി പൂട്ടുന്നു എന്ന് കാണിച്ച് ജീവനക്കാര്‍ക്ക് നോട്ടീസ് അയച്ചു….

Read More

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

       പാലക്കാട് : പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ആട്ടയാമ്പതി സ്വദേശി സരസ്സമാളിനെയാണ് പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്.സംഭവത്തിൽ പ്രദേശവാസിയായ യുവാവ് പൊലീസ് പിടിയിൽ. ജൂൺ 10 മുതൽ സരസാളിനെ കാണാതായതിനെ തുടർന്ന് മകൾ ജൂൺ 12 ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. കവർച്ചയ്ക്കും കൊലപാതകത്തിനും ഇയാളെ സഹായിച്ച 17 കാരനായി പൊലീസ് അന്വേഷണം ആരംഭിച്ചു. 66 വയസ്സുകാരിയായ സരസാളിൻ്റെ ആഭരണങ്ങൾ മോഷ്‌ടിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. കഴിഞ്ഞ…

Read More

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ചു; നിസാര മുറിവുമായി എത്തിയതാണ്, ഉത്തരവാദികളായ മുഴുവൻ ഡോക്ടേഴ്സിന് എതിരെയും നടപടി വേണമെന്ന് ബന്ധുക്കൾ

           അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ, കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. നിസ്സാര മുറിവുമായി എത്തിയ കുഞ്ഞിന് അനസ്തേഷ്യ നൽകേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന് കുടുംബം ചോദിച്ചു. ഉത്തരവാദികളായ മുഴുവൻ ഡോക്ടേഴ്സിന് എതിരേയും നടപടി വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അന്വേഷണത്തിന് നിർദ്ദേശം നൽകിയെന്ന് മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു. ജൂലൈ അഞ്ചിനാണ് എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ കളിക്കുന്നതിനിടെ വീണു…

Read More

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചന്ന പരാതിയിൽ അധ്യാപകനെതിരെ കേസ്

മലപ്പുറം: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയില്‍ അധ്യാപകൻ വടകര സ്വദേശി ബല്‍രാജിനെതിരെ കേസെടുത്തു എംഎസ്എംഎച്ച്എസ്എസ് കല്ലിങ്ങല്‍പ്പറമ്പിലെ കണക്ക് അധ്യാപകനെതിരെയായിരുന്നു പരാതി. കുടുംബം ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത്

Read More

സ്‌പെയിൻ സെമിയിൽ ഫ്രാൻസിനെ നേരിടും

2026 ഫിഫ ലോകകപ്പിന്റെ ആദ്യ സെമി ഫൈലില്‍ സ്‌പെയ്ന്‍ – ഫ്രാന്‍സ് പോരാട്ടം. ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സ്‌പെയ്ന്‍ അവസാന നാലില്‍ ഇടം കണ്ടെത്തിത്തിയത്. ഫാബിയന്‍ റൂയിസ്, മികേല്‍ മെറീനോ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോളുകള്‍ നേടിയത്. ചാര്‍ളസ് ഡി കെറ്റെലെയറുടെ വകയായിരുന്നു ബെല്‍ജിയത്തിന്റെ ഏക ഗോള്‍. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. മത്സരത്തിന്റെ 30-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഫാബിയന്‍ റൂയിസിലൂടെയാണ് സ്‌പെയിന്‍ ലീഡ് നേടിയത്. പെഡ്രിക്ക് പകരം…

Read More

കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 4 പേർക്ക് ദാരുണാന്ത്യം

കണ്ണൂർ: ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാല് പേർ മരിച്ചു. കണ്ണൂർ ചാലോടിന് സമീപം വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ അപകടം നടന്നത്. യു.പി സ്വദേശികളായ പരം ഛേത്രി, ഹർഷ് എന്നിവരും മലയാളികളായ റിസ്‌വാൻ, ഷാൻ എന്നിവരുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. വലിയ ശബ്ദം…

Read More

മെഡിക്കല്‍ കോളേജിൽ ഒരു സംഘടനയും ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് ജി സുധാകരൻ

ആലപ്പുഴ: മെഡിക്കൽ കോളേജുകളിൽ വിവിധ സംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്ന രീതി വേണ്ടെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്‍. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നൽകേണ്ടത് സർക്കാരാണെന്നും, അത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ജി സുധാകരന്‍ പറഞ്ഞു. വിഷയത്തിൽ മൂന്നാഴ്ച മുമ്പ് താനും കെ സി വേണുഗോപാലും കളക്ടറും സൂപ്രണ്ടും ചർച്ച നടത്തിയിരുന്നുവെന്നും, ഈ യോഗത്തിൽ മെഡിക്കൽ കോളേജ് കോമ്പൗണ്ടില്‍ ഒരു സംഘടനകളും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും എന്നാൽ ഈ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, മെഡിക്കൽ കോളേജുകളിൽ…

Read More

ഇന്ത്യയ്ക്കെതിരെ 9 വിക്കറ്റിൻ്റെ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട്; തുടർച്ചയായ രണ്ടാം പരമ്പര നഷ്‌ടം

ബ്രിസ്റ്റോള്‍: ഇന്ത്യയ്‌ക്കെതിരായ നാലാം ടി20 മത്സരത്തില്‍ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് സ്വന്തമാക്കി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ഇന്ത്യന്‍ സംഘത്തിന് കനത്ത നിരാശ സമ്മാനിച്ചാണ് ഇംഗ്ലീഷ് പട കിരീടമുറപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം, വെറും 13.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. പുതിയ നായകന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഇന്ത്യ നേരിടുന്ന തുടര്‍ച്ചയായ…

Read More

മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമിയിൽ

ബോസ്റ്റണ്‍: 2026 ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മിന്നല്‍ ഫോമിലേക്ക് ഉയര്‍ന്ന ഫ്രാന്‍സിനായി സൂപ്പര്‍ താരം കിലിയാന്‍ എംബാപ്പെ, ഉസ്മാന്‍ ഡെംബെലെ എന്നിവരാണ് ഗോളുകള്‍ നേടിയത്. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജയത്തോടെ തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും കടുത്ത പോരാട്ടമാണ്…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത;അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി താമസിക്കാൻ ആളുകള്‍ക്ക് ദുരന്തനിവാരണ സേന നിർദേശം നല്‍കി. കോഴിക്കോട് ജില്ലയിലാണ് ഇന്നലെ മഴക്കെടുതികള്‍ കൂടുതല്‍ റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ പ്രധാനപ്പെട്ട നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial