ബാങ്കോക്കിലെ ബാറിൽ തീപിടിത്തത്തിൽ 27 മരണം; 22 പേരുടെ നില ഗുരുതരം
ബാങ്കോക്ക്: തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ബാറിൽ വൻ തീപിടിത്തം. അപകടത്തിൽ 27 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. 63 പേർക്ക് പരിക്കേറ്റതിൽ 22 പേരുടെ നില അതീവ ഗുരുതരമാണെന്നും ആശുപത്രികളിൽ ചികിത്സ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. അപകടവിവരം അറിഞ്ഞെത്തിയ തായ്‌ലൻഡ് പ്രധാനമന്ത്രി സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ എണ്ണം 27 ആയി സ്ഥിരീകരിച്ച അദ്ദേഹം തീപിടിത്തത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. തീ അതിവേഗം കെട്ടിടത്തിനുള്ളിൽ വ്യാപിച്ചതാണ് ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന്…

