Headlines

ശബരിമല യാത്ര കഴിവതും ഒഴിവാക്കണം; തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട:ശബരിമല തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമല യാത്ര കഴിവതും ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട നാളെയും മറ്റന്നാളും തുറക്കുന്നുണ്ട്. എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ പലയിടത്തും കനത്ത മഴയും പ്രളയസമാന സാഹചര്യവും നിലനില്‍ക്കുകയാണ്. അതിനാല്‍ നിറപുത്തരി ദര്‍ശനത്തിനുള്ള യാത്ര ഒഴിവാക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ഭക്തരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പമ്പയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 16 മുതല്‍…

Read More

കോട്ടയം വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു

കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ. ഷിജു ആണ് മരിച്ചത്. വീടിന് സമീപം ജൽജീവൻ മിഷന്റെ വാട്ടർ ടാങ്കിന് വേണ്ടി എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം. സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മിലൻ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.

Read More

വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെ തോട്ടിൽ വീണു; നാലുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് തോട്ടിലെ ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ്–നദീറ ദമ്പതികളുടെ മകൻ ആദം അയ്മനാണ് മരിച്ചത്. കൊണ്ടോട്ടി നീറാട് തോട്ടിൽ അബദ്ധത്തിൽ ആദം വീഴുകയായിരുന്നു. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് അപകടം. കുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് തോട്ടിൽ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും….

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജുകള്‍ പൊട്ടിച്ചതായി പരാതി

കരിപ്പൂർ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജ് ബാഗുകള്‍ പൊട്ടിച്ചതായി പരാതി. റിയാദില്‍ നിന്ന് എയർ ഇന്ത്യ എക്സ്പ്രസില്‍ എത്തിയ യാത്രക്കാരുടെ ലഗേജില്‍ നിന്നാണ് സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പരാതിയുള്ളത്.ലഗേജ് ലഭിക്കാൻ നാല് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതായും യാത്രക്കാർ പരാതിപ്പെട്ടു. റിയാദില്‍ നിന്ന് ഇന്ന് രാവിലെ കരിപ്പൂരിലെത്തിയവര്‍ക്കാണ് ദുരനുഭവം. നാല് മണിക്കൂറോളം ലഗേജുകള്‍ക്കായി കാത്തിരിക്കേണ്ടിവന്നെന്നും ലഭിച്ച ലഗേജുകളില്‍ പലതും പൊട്ടിച്ച നിലയിലായിരുന്നെന്നും യാത്രക്കാര്‍ പറഞ്ഞു. ഇതേസംബന്ധിച്ച്‌ വിമാനത്താവള അധികൃതരോടും കസ്സ്റ്റംസ് ഉദ്യോഗസ്ഥരോടും വിശദീകരണം തേടിയെങ്കിലും മതിയായ ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭിച്ചില്ലെന്നാണ് യാത്രക്കാര്‍…

Read More

31-ാമത് ഐഎഫ്എഫ്കെ എന്‍ട്രികള്‍ ഇന്ന് മുതൽ സമർപ്പിക്കാം

തിരുവനന്തപുരം:31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. ഓഗസ്റ്റ് ഒന്ന് രാവിലെ പത്തു മണി മുതല്‍ iffk.in എന്ന വെബ്‌സൈറ്റ് മുഖേന എന്‍ട്രികള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2026 സെപ്റ്റംബര്‍ 10. അന്താരാഷ്ട്ര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, വേൾഡ് സിനിമ എന്നീ വിഭാഗങ്ങളില്‍ 2025 സെപ്റ്റംബര്‍ ഒന്നിനും 2026 ഓഗസ്റ്റ് 31നുമിടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ്…

Read More

ആറ് ജില്ലകളിൽ മൂന്ന് മണിക്കൂര്‍ റെ‍ഡ് അല‍ര്‍ട്ട്; കനത്ത ജാഗ്രത തുടരാൻ നിര്‍ദേശം, പത്തനംതിട്ടയിൽ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂം തുറന്നു

മധ്യ കേരളത്തിൽ മഴ കനക്കുന്നു; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാല് ജില്ലകൾക്ക് അവധി.സംസ്ഥാനത്തുടനീളം ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. പത്തനംതിട്ടയിലും, ഇടുക്കിയിലും ഉരുൾപൊട്ടലുണ്ടായി. നിരവധി വീടുകളിൽ വെള്ളം കയറി. ആളുകളെ മാറ്റിപ്പാർപ്പിച്ചു.ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഇന്ന് ഒൻപത് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ച് ജില്ലകളിൽ യെല്ലോ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial