ഒരു മാസം നീണ്ട അന്വേഷണം; തമിഴ്നാട്ടില്‍ കാണാതായ ഒരു വയസുകാരിയെ ആന്ധ്രയില്‍ കണ്ടെത്തി, അഞ്ച് പേര് അറസ്റ്റില്‍
ചെന്നൈ : തമിഴ്നാട്ടില്‍ ഒരു മാസം മുമ്പ് കാണാതായ ഒരു വയസുകാരിയെ ആന്ധ്രാപ്രദേശില്‍നിന്ന് കണ്ടെത്തി. റാണിപ്പേട്ട് ജില്ലയില്‍നിന്ന് കാണാതായ മഹേശ്വരിയെയാണ് പ്രത്യേക പൊലീസ് സംഘം കണ്ടെത്തി രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വിറ്റതാണോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. സെപ്റ്റംബർ 23-നാണ് ലാലാപേട്ട് സ്വദേശികളായ ശേഖർ (46), പ്രേമ (23) ദമ്പതികളുടെ മകള്‍ മഹേശ്വരിയെ കാണാതായത്. റാണിപ്പേട്ടിലെ സിപ്പ്കോട്ടിന് സമീപം റോഡരികില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു കുഞ്ഞ്….

