പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചു; നേതൃത്യം നൽകിയത് പെണ്‍കുട്ടിയുടെ വിദ്യാര്‍ത്ഥികള്‍
കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ച് പെണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികള്‍. വിദ്യാർത്ഥി അവശനായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേളന്നൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയാണ് ക്രൂര മർദനത്തിനിരയായത്. വിദ്യാർത്ഥിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിൽ കക്കോടി ബദിരൂര്‍ സ്വദേശിയായ പെണ്‍കുട്ടി അടക്കം അഞ്ച് പേർക്കെതിരെ കേസെടുത്ത് എലത്തൂര്‍ പോലീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മർദനമേറ്റ കുട്ടിയും പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. പെണ്‍കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് ബദിരൂരിലെ ആളൊഴിഞ്ഞ മലഞ്ചെരുവിലേക്ക് മർദനമേറ്റ ആൺകുട്ടി…

