Headlines

10 സ്ഥാനാർത്ഥികളെ തീരുമാനിച്ച് മുസ്ലിം ലീഗ്; 27 സീറ്റിൽ മത്സരിക്കും: സ്ഥാനാർത്ഥി നിർണ്ണയം അന്തിമ ഘട്ടത്തിൽ

മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിൽ. വരുന്ന നിയമസഭതെരഞ്ഞെടുപ്പിൽ 27 സീറ്റിൽ ലീഗ് തന്നെ മത്സരിക്കും. തിരുവമ്പാടി നൽകി പട്ടാമ്പി കോൺഗ്രസുമായി വച്ച് മാറിയേക്കും. അതേസമയം തന്നെ കോങ്ങാട് സീറ്റ് കോൺഗ്രസിന് നൽകി ബാലുശ്ശേരി ഏറ്റെടുക്കാനും സാധ്യതയുണ്ട്. പുനലൂർ നൽകി ചടയമംഗലത്തും ലീഗ് മത്സരിക്കാനും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.മഞ്ചേശ്വരം – എകെഎം അഷ്റഫ്, കുറ്റ്യാടി – പാറക്കൽ അബ്ദുള്ള, ഏറനാട് – പികെ ബഷീർ, മഞ്ചേരി അഡ്വ. റഹ്‌മത്തുള്ള, മങ്കട -മഞ്ഞളാംകുഴി അലി, പെരിന്തൽമണ്ണ നജീബ്…

Read More

യുഎൻഎ ഫണ്ട് തട്ടിപ്പ് കേസ്; ജാസ്മിൻ ഷായുടെയും ഭാര്യയുടെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പ് കേസിൽ സംഘടനയുടെ നേതാവായ ജാസ്മ‌ിൻ ഷായുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. ഭാര്യ ഷബ്‌ന, മറ്റ് ഭാരവാഹികൾ എന്നിവരുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടി. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലായുള്ള ഭൂമിയും ഫ്ലാറ്റുമാണ് കണ്ടുകെട്ടിയത്. തട്ടിപ്പ് നടക്കുന്ന സമയത്ത് സംഘടനയുടെ ദേശീയ പ്രസിഡന്റായിരുന്നു ജാസ്‌മിൻ ഷാ. സംസ്ഥാനത്ത് നടന്നുവരുന്ന നേഴ്സുമാരുടെ വേതന സമരം ജാസ്മ‌ിൻ ഷായുടെ നേതൃത്വത്തിൽ യുഎൻഎയാണ് നയിക്കുന്നത്.സംഘടനയുടെ ഫണ്ട് പ്രതികൾ ഫ്ലാറ്റ് വാങ്ങാനും കാറുകൾ വാങ്ങാനും വകമാറ്റി എന്നായിരുന്നു…

Read More

എയിംസ് കേരളത്തിൽ സ്ഥാപിക്കുന്നതിന് എന്താണ് തടസം?: കേന്ദസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിൽ എന്താണ് തടസമെന്ന് കേന്ദ്രസർക്കാറിനോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാൽ കേരളത്തിന് എയിംസ് അത്യാവശ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എയിംസ് അനുവദിക്കുമെന്ന കേന്ദ്രത്തിന്റെ വാക്ക് പാഴ്വാക്ക് മാത്രമാണോയെന്നും കോടതി ചോദിച്ചു. മറ്റു സംസ്ഥാനങ്ങളിൽ എയിംസ് നടപ്പിലാക്കുമ്പോൾ കേരളത്തോട് വിവേചനം കാണിക്കരുതെന്നും കോടതി പറഞ്ഞു.അതേസമയം 22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും 4 എണ്ണം നിർമ്മാണ ഘട്ടത്തിലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. 2014 ൽ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. 2020-2021,…

Read More

എൽപിജി കിട്ടാനില്ല; കേരളത്തിലടക്കം ഹോട്ടലുകൾ പൂട്ടിത്തുടങ്ങി

ഇറാനും ഇസ്രയേലി-യുഎസ് സഖ്യവും തമ്മിലെ യുദ്ധം ഒടുവിൽ ഇന്ത്യയിലെ ‘അടുക്കള’യ്ക്കും ആഘാതമാകുന്നു. എൽപിജി ക്ഷാമം അതിരൂക്ഷമായതോടെ രാജ്യത്ത് മിക്കയിടത്തും റസ്റ്ററൻന്റുകൾ പൂട്ടിത്തുടങ്ങി. കേരളത്തിലും എൽപിജി വിതരണം ഏറക്കുറെ സ്‌തംഭിച്ചെന്നും നിരവധി ഹോട്ടലുകൾ അടച്ചുവെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പറഞ്ഞു . കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടലുകൾക്കുള്ള ഗ്യാസ് സിലിണ്ടർ വിതരണം ഭാഗികമായി മാത്രമായിരുന്നു നിയന്ത്രിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പൂർണമായി നിലച്ചു. പ്രതിദിനം ശരാശരി 2 മുതൽ 25 സിലിണ്ടർ വരെ ഉപയോഗിക്കുന്ന ഹോട്ടലുകൾ കേരളത്തിലുണ്ട്. പ്രതിസന്ധി…

Read More

32കാരന് ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി, ചരിത്ര വിധി

ന്യൂഡല്‍ഹി:രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി. കെട്ടിടത്തില്‍ നിന്ന് വീണതിനെ തുടര്‍ന്ന് കഴിഞ്ഞ 13 വര്‍ഷമായി കൃത്രിമമായി ജീവന്‍ നിലനിര്‍ത്തുന്ന 32 കാരനായ ഹരീഷ് റാണയ്ക്കാണ് ദയാവധത്തിന് അനുമതി നല്‍കിയത്. ജീവന്‍ നിലനിര്‍ത്തിയിരുന്ന കൃത്രിമോപരണങ്ങള്‍ മാറ്റി സ്വാഭാവിക മരണം വരിക്കുന്നതിനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്.ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കാന്‍ ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ജസ്റ്റിസ് കെ വി വിശ്വനാഥനും അടങ്ങുന്ന ബെഞ്ചാണ് അനുമതി നല്‍കിയത്. മകന്റെ ജീവന്‍ നിലനിര്‍ത്തുന്ന എല്ലാ ചികിത്സകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്…

Read More

ഈ വർഷം അമേരിക്കയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇറാൻ പിൻമാറി

ടെഹ്റാൻ: ഈ വർഷം അമേരിക്കയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇറാൻ പിൻമാറി. രാജ്യത്തിന്റെ കായികമന്ത്രി അഹമ്മദ് ദുന്യാമലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനിലെ ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു മന്ത്രി. മാസങ്ങളുടെ ഇടവേളയിൽ രണ്ട് യുദ്ധങ്ങൾ ഇറാന് മേൽ അടിച്ചേൽപ്പിക്കുകയും ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്തവരാണ് അമേരിക്ക. മാത്രവുമല്ല ഇറാന്റെ പരമോന്നത നേതാവിനേയും അവർ കൊലപ്പെടുത്തി. അപ്പോൾ ആ നാട്ടിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല- മന്ത്രി വ്യക്തമാക്കി. 2026 ഫുട്ബോൾ ലോകകപ്പ് അമേരിക്ക, മെക്സികോ, കാനഡ എന്നിവിടങ്ങളിലാണ്…

Read More

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും, റംസാൻ റിലീഫുംമുസ്ലിം ലീഗ് നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്  നെടുമങ്ങാട് എം നസീർ അധ്യക്ഷത വഹിച്ചു.കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ലാൽ ആനപ്പാറ മുഖ്യപ്രഭാഷണം നടത്തി.നേതാക്കളായ പുലിപ്പാറ യൂസഫ്, പനവൂർ ഹസൻ,വഞ്ചുവം ഷറഫ്, നാസറുദ്ദീൻ, സലിം മഞ്ചയിൽ,കരകുളം മുഹമ്മദ് ഷിബു, കരകുളം കലാം, സാബു തറവാട്ടിൽ,…

Read More

അവസാനവട്ട അനുനയ ചർച്ചയ്ക്കായി സി.പി.എം നേതാക്കൾ ജി സുധാകരൻ്റെ വീട്ടിലെത്തി

ആലപ്പുഴ: ജി.സുധാകരൻ നാളെ വാർത്താസമ്മേളനം വിളിച്ചിരിക്കെ അവസാനവട്ട അനുനയ ചർച്ചയ്ക്കായി സി.പി.എം നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി. രാത്രി എട്ടിമണിയോടെയാണ് സി.പി.എം നേതാക്കൾ സുധാകരന്റെ വീട്ടി ലെത്തി അനുനയ ചർച്ച നടത്തിയത്. രാ ത്രിയിൽ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നതിനിടെയാണ് നേതാക്കൾ സുധാ കരനെ സന്ദർശിക്കാനെത്തിയത്. ഇരുപത് മിനിറ്റിലധികം നീണ്ട ചർച്ചയിലും സുധാകരൻ നിലപാടിൽ അയവ് വരുത്തി യില്ലെന്നാണ് വിവരം. സി.പി.എം കേന്ദ്ര കമ്മി റ്റിയംഗം സി.എസ്. സുജാത, സംസ്ഥാന ക മ്മിറ്റിയംഗങ്ങളായ കെ. പ്രസാദ്, സി.ബി. ച…

Read More

ചില ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്

തിരുവനന്തപുരം: ചില ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്. തിരുവനന്തപുരം ഡിവിഷനിൽ ഈ മാസം നടക്കുന്ന അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയുമാണ് ചെയ്യുന്നത്. യാത്രക്കാർ മുൻകൂട്ടി ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. ട്രെയിൻ നമ്പർ 12624 – തിരുവനന്തപുരം സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്മാർച്ച് 14-ന് പുറപ്പെടുന്ന ട്രെയിൻ ആലപ്പുഴ വഴി ഓടും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ സ്റ്റോപ്പുകൾ ഉണ്ടാകില്ല. പകരം…

Read More

ശബരിമലയിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണെന്ന് വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണെന്ന് വിജിലൻസ് റിപ്പോർട്ട്. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള ഒന്നര മാസക്കാലയളവിൽ സന്നിധാനത്തെ വിവിധ ബാങ്കുകൾ വഴി വൻ തുകകളുടെ നിക്ഷേപം നടന്നതായി വിജിലൻസ് കണ്ടെത്തി. ഇതുസംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി കോടികളാണ് ഈ ചുരുങ്ങിയ കാലയളവിൽ കൈമാറ്റം ചെയ്യപ്പെട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സന്നിധാനം ബ്രാഞ്ചിൽ 1,667 ഇടപാടുകളിലൂടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial