Headlines

വർക്കലയിൽ ചന്ദനതടിയുമായി അഞ്ചുപേർ പിടിയിൽ

വർക്കല: ചന്ദനത്തടികളുമായി അഞ്ചുപേർ വനംവകുപ്പിന്റെ പിടിയിൽ. വർക്കലയിൽ നിന്ന് 66 കിലോ ചന്ദനത്തടികളുമായി കടന്നവരാണ് പിടിയിലായത്. അറസ്റ്റിലായവരിൽ ഗുണ്ടാ ലിസ്റ്റിലെ പ്രതിയും ഉണ്ട്. വർക്കല സ്വദേശി നിഷാദ് അയിരൂർ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ കരം, വർക്കല – ശിവഗിരി സ്വദേശി നസറുള്ള, ഇടവ സ്വദേശികളായ നൗഫൽ, ഹുസൈൻ എന്നിവരാണ് പിടിയിലായത് പിടിയിലായവരുടെ പ്രധാന ജോലി ചന്ദന മോഷണവും ചന്ദന കളളക്കടത്തുമാണെന്ന് പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒന്നാം പ്രതിയും പ്രധാന കണ്ണിയുമായ ‘പട്ടി നിഷാദ്’…

Read More

ബില്ലടച്ചില്ല; പാലക്കാട്ടെ ആർടിഒ എൻഫോഴ്സ്മെന്‍റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

      പാലക്കാട് : ജില്ലാ ആർടിഒ എൻഫോസ്മെന്‍റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ തുക കുടിശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. 55,000 തോളം രൂപയാണ് എംവിഡി അടയ്ക്കാനുള്ളത്. ജനുവരി രണ്ടിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ആർടിഒ എൻഫോഴ്സ്മെന്‍റ് ഓഫീസിലെ ഫ്യൂസ് ഊരിയത്. ഇതോടെ എഐ ക്യാമറകൾ വഴിയുള്ള ഗതാഗത നിയമലംഘനത്തിന് ചലാനുകൾ പുറപ്പെടുവിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ. നിലവിൽ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് മൊബൈൽ ഫോൺ വെളിച്ചത്തിലാണ്. ഓഫീസിലെ അഞ്ച് ഇലക്ട്രിക് വാഹനങ്ങളും…

Read More

അടൂരിൽ പ്രതികളുമായി ജയിലിലേക്ക് പോയ പോലീസ് ജീപ്പിൽ KSRTC ബസ് ഇടിച്ച് ASI ഉൾപ്പെടെ 6 പേർക്ക് പരിക്ക്

   അടൂർ : പ്രതികളുമായി പോയ പോലീസ് ജീപ്പിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ആറുപേർക്ക് പരിക്ക്. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ എഎസ്ഐ ഷിബു എസ്. രാജൻ, സിപിഒമാരായ കെ.ഐ. മുഹമ്മദ് റഷാദ്, എസ്. സുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ അടൂർ സെൻട്രൽ ടോളിന് സമീപമുള്ള അർബൻ ബാങ്കിന് മുന്നിലായിരുന്നു അപകടം. ജീപ്പിലുണ്ടായിരുന്ന അടിപിടി കേസിലെ പ്രതികളായ വെണ്ണിക്കുളം സ്വദേശികൾ ജോൺ ജോൺ (49), സിജു എബ്രഹാം (39) എന്നിവർക്കും ബസ് യാത്രക്കാരിയായ…

Read More

പ്രാവിന്റെ കൂട് കാണിക്കാനെന്ന വ്യാജേന 17-കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സുഹൃത്തുക്കൾ അറസ്റ്റിൽ

       പൂന്തുറ : വളർത്തുപ്രാവുകളുടെ കൂടുകൾ കാണിക്കാമെന്ന് കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ട് പേർ അറസ്റ്റിൽ. മാണിക്യവിളാകം സ്വദേശികളായ അഷ്കർ (31), സുഹൃത്ത് മുഹമ്മദ് റാസിക് (31) എന്നിവരെയാണ് പൂന്തുറ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളുമായി പരിചയമുണ്ടായിരുന്ന കുട്ടിയെ പ്രാവുകളുടെ കൂട് കാണിച്ചുതരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതോടെ പൂന്തുറ പോലീസിൽ പരാതി നൽകി….

Read More

‘കേരള സര്‍വകലാശായുടെ സ്ഥലം കൈയ്യേറി’; പഴയ എകെജി സെന്റര്‍ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈകോടതിയില്‍ ഹര്‍ജി

    അനന്തപുരി : പഴയ എകെജി സെന്റര്‍ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈകോടതിയില്‍ ഹര്‍ജി. കേരള സര്‍വകലാശായുടെ 55 സെന്റ് കൈയേറിയെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ആര്‍ ശശിധരനാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി സ്വീകരിക്കുന്നതോടെ കെട്ടിടത്തിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമുണ്ട്. പൊതുതാത്പര്യ സ്വഭാവമുള്ളതിനാല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് ഹര്‍ജി മാറ്റിയിട്ടുണ്ട്. നേരത്തെ പുതിയ എകെജി സെന്ററുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. പുതിയ എകെജി സെന്ററിന് വേണ്ടി സിപിഐഎം ഭൂമി വാങ്ങിയത് കേസില്‍പ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞുതന്നെയെന്നതടക്കം മുന്‍പി…

Read More

മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു.

കൊച്ചി: മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വി കെ ഇബ്രാഹിം കുഞ്ഞിന്റെ മൃതദേഹം അഞ്ച് മണിയോടെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകും. കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്‍ററിൽ 6 മണി മുതൽ പൊതുദർശനം ഉണ്ടാവും. രാത്രി 10മണി വരെ പൊതുദർശനം തുടരും. ശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10…

Read More

ലക്ഷത്തിനു മുകളിൽ കുതിപ്പ് തുടർന്ന് സ്വർണം; ഇന്ന് പവന് 440 രൂപ കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. 440 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ മൂന്ന് തവണ കൂടിയതിന്‍റെ തുടർച്ചയായിട്ടാണ് ഇന്നും വില വര്‍ധിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ വില വര്‍ധനവും ഇന്ത്യന്‍ വിപണിയുടെ മൂല്യം ഇടിഞ്ഞതും വില വര്‍ധിക്കാന്‍ കാരണമായി. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 101,800 രൂപയാണ് വില. കഴിഞ്ഞദിവസം മൂന്ന് തവണ കൂടി 101,360 ല്‍ എത്തിനില്‍ക്കുകയായിരുന്നു. 1,760 രൂപയുടെ വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് വീണ്ടും 440 രൂപ വര്‍ധിച്ചിട്ടുണ്ട്. 22…

Read More

മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു.

പൂനെ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി (81) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. പുലർച്ചെ 3:30-ഓടെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനെ എരണ്ട്വാനയിലെ കൽമാഡി ഹൗസിൽ പൊതുദർശനത്തിന് വെക്കും. 2010 ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസ് അഴിമതി ആരോപണത്തെ തുടർന്ന് കോൺഗ്രസ്‌ സസ്പെൻഡ് ചെയ്തതു മുതൽ പൊതുരംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു. കേസുകളിൽ പിന്നീട് അനുകൂല വിധിയുണ്ടായി. ഇതേ കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് കേസ് കഴിഞ്ഞ…

Read More

കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഡി ദേവരാജ് അർസിൻ്റെ റെക്കോർഡ് ഇന്ന് സിദ്ധരാമയ്യ മറികടക്കുന്നു

ബംഗളൂരു: കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഡി ദേവരാജ് അർസിനെ ചൊവ്വാഴ്‌ച സിദ്ധരാമയ്യ മറികടക്കും. ജനങ്ങളുടെ അനുഗ്രഹത്താലാണ് താൻ ഈ ചരിത്ര നാഴികക്കല്ല് പിന്നിടുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. അർസും താനും തമ്മിലുള്ള പ്രധാന വ്യത്യാസം അദ്ദേഹം ഭരണവർഗത്തിൽ പെട്ടയാളും താൻ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന (കുറുബ അല്ലെങ്കിൽ ഇടയൻ) സമുദായത്തിൽ നിന്നുള്ളയാളും എന്നതാണ്. ഇരുവരും മൈസൂരുവിൽ നിന്നുള്ളവരാണെന്നതിൽ അഭിമാനമുണ്ട്. അർസിൻ്റെ റെക്കോർഡ് തകർക്കുമെന്ന് എപ്പോഴെങ്കിലും കരുതിയിരുന്നോ എന്ന ചോദ്യത്തിന്, മുഖ്യമന്ത്രിയാകുമെന്നല്ല, മന്ത്രിയാകുമെന്ന്…

Read More

‘ലിഫ്റ്റില്‍ കുടുങ്ങിയ രവീന്ദ്രന്‍ നായര്‍ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്’; 5 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ലിഫ്റ്റില്‍ 42 മണിക്കൂര്‍ രോഗി കുടുങ്ങിക്കിടന്ന സംഭവത്തില്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പോങ്ങുംമൂട് സ്വദേശി രവീന്ദ്രന്‍ നായര്‍ക്കു നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാരിനോടു മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പഴ്‌സന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടത്. തുക രണ്ട് മാസത്തിനുള്ളില്‍ കൈമാറണം. ലിഫ്റ്റിന്റെ സര്‍വീസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമാനുസൃതം സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് 2025 ജൂലൈ 13നാണ് പോങ്ങുംമൂട് സ്വദേശി രവീന്ദ്രന്‍ നായര്‍ തിരുവനന്തപുരം മെഡിക്കല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial