Headlines

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

   പെരുമ്പാവൂർ : എറണാകുളം പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. ഇന്ന് പെരുമ്പാവൂരിലാണ് സംസ്കാരം നടക്കുക. 2016 ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ഥിനിയായ ജിഷ കൊല്ലപ്പെടുന്നത്. രണ്ട് മാസത്തിന് ശേഷം മുഖ്യ പ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാം അറസ്റ്റിലായി. സെപ്‌തംബർ 16ന്‌ കുറ്റപത്രം സമർപ്പിച്ച കേസിൽ 2017 ഡിസംബർ 14ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട്…

Read More

‘സഞ്ജു മലയാളികളുടെ ആവേശം’; തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സഞ്ജുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നേരത്തെ രംഗത്തെത്തിയിരുന്നു. ന്യൂസിലന്‍ഡിനെതിരെയുള്ള ആവേശകരമായ ഫൈനലില്‍ നേടിയ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകകപ്പ് വിജയത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരണ്. ഫൈനലിലെ നിര്‍ണായക പ്രകടനത്തിലൂടെയും ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ…

Read More

കേരളത്തിൽ പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞു

ചെറുപുഴ :പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിൽ. നേരത്തേ പൊതുവിപണിയിൽ ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് 72 രൂപ വരെ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 45 രൂപ വരെയായി. ഉൽപാദനം കൂടിയതും തമിഴ്നാട്ടിൽനിന്നു കൂടുതൽ തേങ്ങയെത്തുന്നതുമാണു വില കുറയാൻ കാരണമായി പറയുന്നത്. കിലോഗ്രാമിന് 57 രൂപയ്ക്കാണു കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നത്. കേരഫെഡ് ചെറുപുഴയിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചപ്പോൾ കിലോഗ്രാമിന് 78 രൂപ വരെ ലഭിച്ചിരുന്നു. പൊതുവിപണിയെക്കാൾ 5 രൂപ അധികം നൽകിയാണു കേരഫെഡ് തേങ്ങ സംഭരിക്കുക. വിലവർധനയുണ്ടായില്ലെങ്കിൽ നാളെമുതൽ…

Read More

‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെള്ളനിറം പിൻവലിക്കാൻ തീരുമാനം

   തിരുവനന്തപുരം  : സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും. ബസുകൾക്ക് കർശനമാക്കിയ ഏകീകൃത വെള്ളനിറം പിൻവലിക്കാൻ തീരുമാനം. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ വെള്ള നിറം പിൻവലിക്കണമെന്ന് അഭിപ്രായമുയർന്നു. ഏകീകൃത വെള്ളനിറം പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിലെ വെള്ള നിറം ആകർഷണീയമല്ലെന്നും വിനോദയാത്രയെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ബസ് ഉടമകളുടെ പരാതിയിലാണിത്. അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് ജീവനുകൾ നഷ്ടമായ 2022 ഒക്ടോബറിലെ വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ്…

Read More

നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു

നിലമ്പൂര്‍: നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഗൂഡല്ലൂർ ദേവർഷോലയിൽ അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി ഇരുവരും വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാട്ടാന ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവായി കാട്ടനാ ശല്യം ഉള്ള നാടാണ് ദേവർഷോല. പലതവണ കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് കാട്ടാനകൾ വൈദ്യുതി ലൈനിൽ തട്ടി ചരിഞ്ഞ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്….

Read More

പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റു; ചികിത്സയിൽ കഴിയുകയായിരുന്നു വീട്ടമ്മ മരിച്ചു

കോഴിക്കോട്: പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ വിജിഷ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നില വഷളായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്

Read More

ഉറങ്ങി കിടന്ന വിദ്യാർത്ഥിയെ സഹപാഠി അടിച്ചുകൊന്നു

ബെംഗളൂരു: ബെള്ളാരിയിൽ വിദ്യാർത്ഥിയെ സഹപാഠി അടിച്ചു കൊന്നു. റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർഥിയെയാണ് സഹപാഠി ഇരുമ്പുവടി കൊണ്ട് അടിച്ചു കൊന്നത്. ശനിയാഴ്ച രാത്രിയോടെ ഗുരുകുൽ ഇന്റർനാഷനൽ സ്കൂളിന്റെ ഹോസ്റ്റലിലാണ് സംഭവം. വിദ്യാർഥിയുടെ ആക്രമണത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ 7 പേർക്ക് പരുക്കേറ്റു. ആന്ധ്ര സ്വദേശി ഹേമന്ത് ആണു മരിച്ചത്. ഭക്ഷണത്തിനു ശേഷം ഉറങ്ങാൻ കിടന്ന വിദ്യാർഥികളെ സഹപാഠി ആക്രമിക്കുകയായിരുന്നു. തുടർന്ന് കടന്നുകളഞ്ഞു. പരുക്കേറ്റവരെ ബെള്ളാരി മെഡിക്കൽ കോളജ് ആൻഡ് റിസർച് സെന്ററിൽ (ബിഎംസിആർസി) പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ…

Read More

നെടുമങ്ങാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ , ബിനോയ് , രാജേഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.45 ഓടെയാണ് ദാരുണമായ സംഭവം. നെടുമങ്ങാട് – ആര്യനാട് റോഡിൽ കുളപ്പട ഗവൺമെന്റ് ഹോസ്പിറ്റലിന് സമീപം അമിതവേഗതയിൽ സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റയാളെ മെഡിക്കൽ കോളേജ് അശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരാളായ ശ്രീലാൽ കാപ്പാ കേസിലെ പ്രതിയാണ്. അപകടത്തിൽ രണ്ടു ബൈക്കുകളും പൂർണമായും തകർന്നു….

Read More

സിപിഐ സ്ഥാനാർത്ഥി പട്ടികയായി; 4 മന്ത്രിമാരും മത്സരിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സിപിഐ സ്ഥാനാർത്ഥികളുടെ പട്ടികയായി. സ്ഥാനാർത്ഥി പ്രഖ്യാപനം പിന്നീട് നടക്കും. പാർട്ടി സംസ്ഥാന കൗൺസിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. അതേസമയം നിലവിലെ നാല് സിപിഐ മന്ത്രിമാർ ഇത്തവണയും മത്സരിക്കും. കെ രാജൻ ഒല്ലൂരിലും പി പ്രസാദ് ചേർത്തലയിലും ജെ ചിഞ്ചുറാണി ചടയമംഗലത്തും ജി ആർ അനിൽ നെടുമങ്ങാട് നിന്നുമാണ് ജനവിധി തേടുക. മൂന്ന് ടേം കഴിഞ്ഞ ആറ് പേരെ ഒഴിവാക്കിയിട്ടുണ്ട്. പട്ടാമ്പിയിൽ മൂന്നാമൂഴത്തിന് മുഹമ്മദ് മുഹ്സിൻ തന്നെ കളത്തിലിറങ്ങും. തൃശ്ശൂരിൽ ആലങ്കോട് ലീലാകൃഷ്ണനാണ്…

Read More

മൂന്നാം തവണയും ടി20 ലോകകപ്പ് ഉയര്‍ത്തി ഇന്ത്യ; കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന് ;സഞ്ജു പ്ലെയർ ഓഫ് ദ ടൂർണമെൻ്റ്

  അഹമ്മദാബാദ് : ടി20 ലോകകപ്പ് നിലനിര്‍ത്തി ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം ഉയര്‍ത്തിയത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ (46 പന്തില്‍ 89) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial