മരിക്കാൻ പേടിയാണ്, പക്ഷേ മറ്റ് നിവൃത്തിയില്ല, ഉത്തരവാദി രണ്ടാം ഭാര്യയും അമ്മയും’; വീഡിയോ പങ്കുവച്ച് ഹോട്ടലുടമ ജീവനൊടുക്കി
സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം ഹോട്ടലുടമ ജീവനൊടുക്കി. വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പ്രദീപ് ആണ് മരിച്ചത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതിനുശേഷം രാത്രി കാർ പോർച്ചിലെ സീലിംഗ് ഹുക്കിൽ തൂങ്ങിമരിക്കുകയായിരുന്നു. എട്ടുവർഷമായി തച്ചോട്ടുകാവ് ജംഗ്ഷന് സമീപം ഹോട്ടൽ നടത്തിവരികയായിരുന്നു പ്രദീപ്. തന്റെ മരണത്തിന് കാരണം രണ്ടാം ഭാര്യയും അവരുടെ അമ്മയും ഹോട്ടലിന് എതിർവശം പെയിന്റ് വർക്ക് ഷോപ്പ് നടത്തുന്ന ആളുമാണെന്നാണ് പ്രദീപ് വീഡിയോയിൽ പറയുന്നത്. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതിനുശേഷം കുറച്ചുനാൾ മുൻപായിരുന്നു പ്രദീപ് രണ്ടാമതും വിവാഹം ചെയ്തത്….

