Headlines

കാവി നിറത്തിൽ ഭൂപടം വരച്ച് മുദ്രാവാക്യം വിളിച്ചു; കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥി പ്രതിഷേധം

കോഴിക്കോട്: കാവി നിറത്തിൽ ഭൂപടം വരച്ച് മുദ്രാവാക്യം വിളിച്ചതിനെതിരെ കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥി പ്രതിഷേധം. അയോധ്യയിലെ രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ ചടങ്ങുകൾ നടന്ന ഇന്ന് എൻ.ഐ.ടിയിലെ എസ്.എൻ.എസ് എന്ന വിദ്യാർഥികളുടെ ക്ലബ്ബാണ് കാവി നിറത്തിൽ ഭൂപടം വരച്ചത്. തുടർന്ന് ജയ് ശ്രീറാം വിളികളുമായി ഇവർ ക്യാമ്പസിൽ സംഘം ചേർന്നു. ഇതിനെതിരെയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ‘ഇന്ത്യ ഈസ് നോട്ട് രാമ രാജ്യ’ എന്ന പ്ലക്കാർഡുമായി ഒരു വിദ്യാർഥിയാണ് ആദ്യം പ്രതിഷേധത്തിന് തുടക്കമിട്ടത്. ഇത് എസ്.എൻ.എസ് ക്ലബ്ബിലെ വിദ്യാർഥികൾ ചോദ്യം ചെയ്‌തു. തുടർന്ന് ഇരുഭാഗത്തും വിദ്യാർഥികൾ ഒത്തുചേർന്നതോടെ സംഘർഷം അരങ്ങേറുകയായിരുന്നു. ഇതോടെ അധികൃതർ പൊലീസിനെ വിളിച്ചു. പൊലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. സംഘ്പരിവാർ അനുകൂല നിലപാടെടുത്ത വിദ്യാർഥികളെ മാറ്റാൻ പൊലീസും അധികൃതരും ശ്രമിച്ചില്ലെന്ന് പ്രതിഷേധിച്ച
വിദ്യാർഥികൾ പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: