പെരിന്തൽമണ്ണ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈം ഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് ഏഴുവർഷം കഠിന തടവും 31,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മങ്കട ഇരുമ്പിളിയം പാലക്കാത്തടം പാറക്കൽ വീട്ടിൽ ബാബുരാജ് (33) ആണ് പ്രതി. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ്. സൂരജ് ആണ് പതിനാല് വയസുകാരനെ പീഡിപ്പിച്ച പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്.
മങ്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം അധികം തടവ് അനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം 25,000 രൂപ അതിജീവിതന് നല്‍കാന്‍ ഉത്തരവായി. മങ്കട സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന യു. ഷാജഹാന്‍, സബ് ഇന്‍സ്‌പെക്ടര്‍ വിജയരാജന്‍ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗം തെളിവിലേക്കായി ഒമ്പത് സാക്ഷികളെ വിസ്തരിച്ചു. 20 രേഖകള്‍ ഹാജരാക്കി. പ്രതിക്ക് ജാമ്യം നല്‍കി വിട്ടയച്ചു.



