പൊന്നാനി: കുളിമുറിയിൽ ഒളിക്യാമറ വെച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചവർ അറസ്റ്റിലായി. പൊൽപ്പാക്കര തട്ടാൻപറമ്പിൽ സുബീഷ് (36), പെരുമ്പറമ്പ് സ്വദേശി സുശാന്ത് (32) എന്നിവരാണ് പിടിയിലായത്.
എടപ്പാൾ സ്വദേശിനിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഒളിക്യാമറയിൽ പകർത്തിയത്. സുബീഷ് പകർത്തിയ വീഡിയോ സുശാന്ത് സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഐ.ടി. ആക്ട് പ്രകാരം കേസെടുത്താണ് എസ്.ഐ. ടി.സി. അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.

