കൊച്ചിയില്‍ കൊടുംക്രൂരത; നവജാതശിശുവിനെ എറിഞ്ഞുകൊന്നു

എറണാകുളം: കൊച്ചിയില്‍ നടുക്കുന്ന ക്രൂരത. പനമ്പള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനെ താഴേക്ക് എറിഞ്ഞ് കൊന്നതാണെന്നാണ് സംശയം. രാവിലെ എട്ട് മണിയോടെയാണ് സംഭവം. പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. സി.സി.ടി.വിയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫ്‌ളാറ്റില്‍ ഗര്‍ഭിണികള്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ജോലിചെയ്യുന്ന സ്ത്രീകളിലും ഗര്‍ഭിണികള്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: