കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം: ‘രക്ഷാപ്രവർത്തനം ഊർജിതമാക്കണം’; വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്ത അപകടത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനം ഊർജിതമാക്കണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എംബസിക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തരമായി രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ 11 പേർ മലയാളികളാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: