രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരത; പത്തുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു, രണ്ടുപേർ പിടിയിൽ




ന്യൂഡൽഹി: പത്തുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു. ഡൽഹിയിലെ നരേല മേഖലയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ക്രൂര കൊലപാതകത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുൽ(20), ദേവ്‌ദത്ത്(30) എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ അയൽവാസികളാണ് ഇവർ.

വ്യാഴാഴ്ച രാത്രി 9.45ഓടെയാണ് മകളെ കാണാതായ വിവരം അച്ഛൻ മനസിലാക്കിയത്. പിന്നാലെ പിറ്റേന്ന് പുലർച്ചെ തന്നെ 12.30ഓടെ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് തല തകർന്ന നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

രാഹുൽ പെൺകുട്ടിയുമായി മൃതദേഹം കണ്ടെത്തിയ ഒഴിഞ്ഞ സ്ഥലത്തേക്ക് നടന്നുപോകുന്നത് കണ്ടതായി പ്രദേശവാസികൾ പൊലീസിനോട് അറിയിച്ചു. അടുത്തുള്ള ഭക്ഷണശാലയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതികൾ പെൺകുട്ടിയെ കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛന്റെ പരാതിയിൽ പ്രതികളെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു.




Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: