Headlines

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ ധനമന്ത്രി തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ചരിത്രപരമായ തീരുമാനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ചരിത്രപരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും പറഞ്ഞിരുന്നു. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തിന് ബജറ്റിൽ എന്തായിരിക്കും കരുതിയിട്ടുള്ളതെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്.

ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്‍റെ (സിഇഎ) മാർഗനിർദേശപ്രകാരമാണ് സാമ്പത്തിക സർവേ തയാറാക്കിയത്. തൊഴിലില്ലായ്മയും വിലക്കയറ്റത്തിനുമുള്ള പരിഹരിക്കാനുള്ള പദ്ധതികൾ, വ്യവസായങ്ങൾ കൂടുതൽ വനിതാ സൗഹൃദം ആക്കുന്നതിനുള്ള പദ്ധതികൾ, സ്ത്രീ സുരക്ഷ മുൻ നിർത്തിയുള്ള പദ്ധതികൾ തുടങ്ങിയവ നിർമല സീതാരാമന്‍റെ ഏഴാം ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: