ഒറ്റപ്പാലത്ത് മോഷണം :63 പവനും, പണവും കവർന്നു


പാലക്കാട്: ഒറ്റപ്പാലം ത്രാങ്ങാലിയില്‍ മോഷണം. മാന്നനൂര്‍ ത്രാങ്ങാലി മൂച്ചിക്കല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് സംഭവം. 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് മോഷണം പോയത്. വ്യാഴാഴ്ച രാത്രി ഏഴ് മണിക്കും വെള്ളിയാഴ്ച രാവിലെ ആറ് മണിക്കും ഇടയിലാണ് മോഷണം. മുകള്‍ നിലയിലെ വാതില്‍ കുത്തിതുറന്നാണ് പ്രതി വീടിനകത്ത് പ്രവേശിച്ചത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും 35,000 രൂപയോളം വിലവരുന്ന ഒരു റാഡോ വാച്ചും മോഷണം പോയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വീട് പൂട്ടി മകളുടെ വീട്ടില്‍ പോയ ബാലകൃഷ്ണന്‍ വെള്ളിയാഴ്ച രാവിലെ തിരിച്ചത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലിസിനെ വിവരം അറിയിക്കുകയായുരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: