ആ ഭാഗ്യശാലി ആരാണ് ക്രിസ്മസ്-ന്യൂയർ ബമ്പർ നറുക്കെടുപ്പ് നടന്നു

തിരുവനന്തപുരം: ക്രിസ്മസ്-ന്യൂയർ ബമ്പർ നറുക്കെടുപ്പ് നടന്നു. ഉച്ചയ്ക്കുശേഷം രണ്ടിന് ഗാർഗി ഭവനിൽ വെച്ചാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഒന്നാം സമ്മാനമായ 20 കോടിയോളം നറുക്കെടുപ്പ് നടത്തിയത്. ഒന്നാം സമ്മാനം അടിച്ചത് XD387132 എന്ന നമ്പറിനാണ്. കണ്ണൂർ ജില്ലയിൽ ടിക്കറ്റിനാണ് ഒന്നാം സമ്മാനം നൽകിയത്. XG209286 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേർക്കാണ് നൽകുക.
10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ട് വീതം 20 പേർക്കും നൽകുന്നുണ്ട്. ഒന്നാം സമ്മാനത്തിൻ്റെ ലോട്ടറി വിറ്റ ഏജൻ്റിനും ഒരുകോടി സമ്മാനിക്കും. 400 രൂപ ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റിൻ്റെ വില

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: