തിരുവനന്തപുരം :മുതിർന്ന മാധ്യമ പ്രവർത്തകനും, ജനയുഗം മുൻ കോർഡിനേറ്റിംഗ് എഡിറ്ററും, സി പി ഐ നേതാവുമായ യു വിക്രമൻ (66) അന്തരിച്ചു. നവയുഗം പത്രാധിപ സമിതി അംഗമായിരുന്നു.
കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാവും, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ ഭാരവാഹിയും ആയിരുന്നു.
കമ്മ്യൂണിസ്റ്റ് ആചാര്യൻ സി ഉണ്ണിരാജയുടെയും, മഹിളാ സംഘം നേതാവായിരുന്ന രാധമ്മ തങ്കച്ചിയുടെയും മകനാണ്.
സീതാ വിക്രമനാണ്ഭാര്യ. സന്ദീപ് വിക്രമൻ മകനും.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.
