പാകിസ്ഥാൻ അനുകൂല പോസ്റ്റിട്ടെന്നാരോപിച്ച് കോഴിക്കോട് കക്കോടി പഞ്ചായത്തു പ്രസിഡൻറിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്.

കോഴിക്കോട്: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷാവസ്ഥ തുടരുമ്പോൾ പാകിസ്ഥാൻ അനുകൂല പോസ്റ്റിട്ടെന്നാരോപിച്ച് കോഴിക്കോട് കക്കോടി പഞ്ചായത്ത് പ്രസിഡൻറിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. യുദ്ധത്തിനെതിരെ പോസ്റ്റിട്ടെന്നാണ് കക്കോടി പഞ്ചായത്ത് പ്രസിഡൻറ് ഷീബ കക്കോടിക്കെതിരെയുള്ള പരാതി. ‘ദേശാതിർത്തിക്ക് അപ്പുറവും മനുഷ്യരാണ്, വികാര വിചാരങ്ങൾ ഉള്ളവരാണ്’ എന്നാണ് ഷീബ പോസ്റ്റ് ചെയ്തത്. സിപിഐഎം നേതാവ് കൂടിയായ പ്രസിഡൻറ് പാക് അനുകൂല പരാമർശം നടത്തിയതായി ചൂണ്ടികാട്ടിയാണ് പരാതി. വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച്
പോസ്റ്റ് പിൻവലിച്ചു.

അതേ സമയം, സ്വന്തം മുറ്റത്ത് മിസൈൽ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധമെന്നത് അതിര് ത്തിയിലെ പൂരമാണെന്ന സിപിഐഎം നേതാവ് എം സ്വരാജിൻ്റെ കുറിപ്പും ചർച്ചയായിരുന്നു. ഇന്ത്യ-ചൈന യുദ്ധമുണ്ടായപ്പോൾ ഇന്ത്യ പ്രകോപിപ്പിച്ചതാണ് യുദ്ധകാരണം എന്ന് വാദിച്ച രണദിവെയുടെയും ഇഎംഎസിൻ്റെയും ഹർകിഷൻ സിംഗ് സുർജിതിൻ്റെയും എകെജിയുടെയും പിൻമുറക്കാർ ഇങ്ങനെ ചെയ്തില്ലെങ്കിലേ അതിശയമുളളുവെന്നും അങ്ങനെയുളളവർയുടെ യുദ്ധം ഉണ്ടാകുമ്പോൾ മുകുന്ദൻ്റെ ഗാഥകൾ അബിൻ വർക്കി വിമർശിച്ചു. രാഷ്ട്രീയത്തിലായാലും മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോ എന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: