തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴേക്ക്. പവന് ഇന്ന് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 1,320 രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 71,040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 165 രൂപയാണ് കുറഞ്ഞത്. അതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 8885 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7320 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.
മെയ് മാസം ആരംഭം മുതൽ വിലയിൽ കുറവ് രേഖപ്പെടുത്തിയത് പ്രതീക്ഷയോടെയാണ് ഉപഭോക്താക്കൾ കണ്ടത്. മെയ് ആരംഭിച്ചതോടെ 1720 രൂപയാണ് പവന് കുറഞ്ഞത്. എന്നാൽ ഉപഭോക്താക്കളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് സ്വർണവില കുത്തനെ ഉയർന്നു. വെള്ളിയാഴ്ച ഇടിവുണ്ടായതിന് ശേഷം ഇന്നാണ് സ്വർണവില കുറയുന്നത്. മെയ് ആറിന് ശേഷം സ്വർണവില വീണ്ടും 72,000 ത്തിന് താഴെയെത്തി.
കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില
മെയ് 3 – 70,040 രൂപ. വിപണി വില
മെയ് 4 – സ്വർണവിലയിൽ മാറ്റമില്ല( 70,040 രൂപ)
മെയ് 5 – ഒരു പവൻ സ്വർണത്തിന് 70,200 രൂപ (160 രൂപ ഉയർന്നു)
മെയ് 6 – ഒരു പവൻ സ്വർണത്തിന് 72,200 രൂപ (2000 രൂപ ഉയർന്നു)
മെയ് 7 – ഒരു പവൻ സ്വർണത്തിന് 72,600 രൂപ (400 രൂപ ഉയർന്നു)
മെയ് 8 – ഒരു പവൻ സ്വർണത്തിന് 73,040 രൂപ (440 രൂപ ഉയർന്നു)
മെയ് 9 – ഒരു പവൻ സ്വർണത്തിന് 72,120 രൂപ (920 രൂപ കുറഞ്ഞു)
മെയ് 10 – ഒരു പവൻ സ്വർണത്തിന് 72,360 രൂപ (240 രൂപ ഉയർന്നു)
മെയ് 11 – സ്വർണവിലയിൽ മാറ്റമില്ല. (72,360 രൂപ)
മെയ് 11 – ഒരു പവൻ സ്വർണത്തിന് 71,040 രൂപ (1320 രൂപ കുറഞ്ഞു


