കൊല്ലം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു. കൊട്ടിയം കണ്ണനല്ലൂരിലാണ് ചികിത്സയിലിരിക്കെ ചേച്ചിക്ക് പിന്നാലെ അനിയത്തിയും മരിച്ചത്. ചേരിക്കോണം സ്വദേശിനി 15 വയസ്സുകാരിയായ നീതു ആണ് മരിച്ചത്. നീതുവിന്റെ സഹോദരി 19 കാരിയായ മീനാക്ഷി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവരുടെ 10 വയസ്സുകാരനായ സഹോദരൻ അമ്പാടിയും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്.
അമ്പാടിക്കാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. അനിയന് മീനാക്ഷിയും നീതുവും ആശുപത്രിയിൽ കൂട്ടിരുന്നിരുന്നു. ഇതിനിടെ രണ്ടാഴ്ച മുമ്പ് നീതുവിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മീനാക്ഷിയും ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
