തിരുവനനന്തപുരം: ജ്യൂസില്‍ എലിവിഷം കലർത്തി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ കമിതാക്കളില്‍ ഒരാള്‍ മരിച്ചു
തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. കമിതാക്കളിലെ യുവാവാണ് മരിച്ചത്. എരിച്ചല്ലൂർ മാറാടി വിജയവിലാസത്തില്‍ വിഷ്ണു (23) ആണ് ചികിത്സയില്‍ കഴിയവെ മരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിഷ്ണുവും പത്താംക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയും ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരേയും ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് വിഷ്ണുവിന്റെ മരണം. പതിനഞ്ചുകാരിയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.


