തിരുവനന്തപുരം:വിഴിഞ്ഞത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർഥികൾ മരിച്ചു. ബൈക്ക് യാത്രികരായ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജയ്‌സൺ (17), പുതിയതുറ സ്വദേശി ഷാനു (16) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച്ച വൈകിട്ട് വിഴിഞ്ഞം മുല്ലൂർ ഭദ്രകാളി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇരുവരും വിഴിഞ്ഞം കോട്ടപ്പുറം സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർഥികളായിരുന്നു. ഇവർക്കൊപ്പം ബൈക്കിൽ കൂടെ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർഥിനി സ്റ്റെഫാനിയയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


