Headlines

നെടുമങ്ങാട് വഴി റെയിൽ റെയിൽ പാത;മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

അങ്കമാലി-–എരുമേലി– ശബരി റെയിൽവേ പത്തനംതിട്ട–-പുനലൂർ–- നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖത്തേക്ക് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ജി ആര്‍ അനിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. പദ്ധതി അംഗീകരിച്ച് വേഗത്തില്‍ സർവേ നടത്തി ഡിപിആര്‍ തയ്യാറാക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. അങ്കമാലി-–എരുമേലി –ശബരി റെയിൽവേക്കായി കേരള റെയിൽവേ ഡെവലപ്പ്മെന്റ് കോർപറേഷൻ തയ്യാറാക്കിയ ഡിപിആർ റെയിൽവേയുടെ ധനകാര്യ വിഭാഗം അംഗീകരിച്ചിരുന്നു. തുറമുഖ അനുബന്ധ സംരംഭങ്ങൾ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനും പദ്ധതിവഴി സാധ്യമാകും. നെടുമങ്ങാട് നിയോജകമണ്ഡലം എല്‍ഡിഎഫ് കണ്‍വീനര്‍ ആര്‍ ജയദേവന്‍, സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തില്‍ ഷെരീഫ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: