നെടുമങ്ങാട് : ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ റെഡ് കെയർ ആംബുലൻസ് തീവച്ച് നശിപ്പിച്ച നിലയിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസാണ് പൂർണമായി കത്തി നശിച്ചത്. ഇന്നലെ രാത്രി 11.50നു ശേഷമാണ് സംഭവം നടന്നത്. തീ വച്ച് നശിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്ന്
ഡി വൈ എഫ് ഐ നെടുമങ്ങാട് ബ്ലോക്ക് സെക്രട്ടറി കെ ആർ രഞ്ജിത് കൃഷ്ണ, പ്രസിഡൻ്റ് എൻ.നിഷാദ് എന്നിവർ അറിയിച്ചു. ഇന്ന് നെടുമങ്ങാട് ടൗണിൽ പ്രതിഷേധപ്രകടനവും സംഘടിപ്പിക്കും.
സിപിഎം നെടുമങ്ങാട് ഏര്യ സെക്രട്ടറി കെ പി പ്രമോഷ്, ഡിവൈഎഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെ എസ് ഷിജൂഖാൻ എന്നിവർ സംഭവ സ്ഥലത്ത് എത്തി പോലീസുമായി ആശയവിനിമയം നടത്തി. ഏത് ഭീഷണിയെയും അതിജീവിക്കാനുള്ള കരുത്തുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ എന്നും
സംഭവത്തെ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജൂഖാൻ ആവശ്യപ്പെട്ടു


