Headlines

പെയിന്റ് വാങ്ങാനായി കടയിലെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: കർണ്ണാടകയിലെ മാണ്ഡ്യയിൽ പെയിന്റ് കടയിലെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു. പെയിന്റ് വാങ്ങാനായി കടയിലെത്തിയ 58 വയസുകാരനാണ് ഹൃദയാഘാതം മൂലം മരിച്ചത്. മാണ്ഡ്യ സ്വദേശിയായ ഇരണയ്യ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഹലഗൂർ ടൗണിലെ ഒരു പെയിന്റ് കടലിലായിരുന്നു സംഭവം. കടയിലെ സിസിടിവിയിൽ പതിഞ്ഞ 90 സെക്കൻഡോളം ദൈർഘ്യമുള്ള സംഭവത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പെയിന്റ് കടയിലെത്തിയ ഇരണയ്യ സാധനങ്ങൾ നോക്കുകയും കടയുടമയുമായി സംസാരിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങൾ കാണാം തുടർന്ന് ഇദ്ദേഹം ഒരു കോട്ടുവായിടുന്നതായും ഏകദേശം 40-ാമത്തെ സെക്കൻഡിൽ ഇരണയ്യയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങുകയാണ്. പെട്ടെന്ന് ഇദ്ദേഹത്തിന്റെ ശരീരം കുഴയുകയും താടി കടയിലെ കൗണ്ടറിൽ ഇടിക്കുകയും ചെയ്തു.


ഇത് ശ്രദ്ധയിൽപ്പെട്ട കടയുടമ ഇരണയ്യയെ താങ്ങിയെടുക്കുകയും സഹായത്തിനായി പരിസരത്തുള്ളവരെ വിളിക്കുകയും ചെയ്തു. തുടർന്ന് രണ്ട് പേര് എത്തുകയും ഇദ്ദേഹത്തെ താങ്ങി പിടിക്കുകയും ചെയ്തു. നിലത്തു കിടന്ന ഇരണയ്യയ്ക്ക് സിപിആര്‍ നൽകുന്നതിന് പകരം രക്ഷിക്കാനുള്ള ശ്രമത്തിൽ, ലോഹ വസ്തുക്കൾ ഇദ്ദേഹത്തിൻ്റെ കൈപ്പത്തിയിൽ ഉരസുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. കൂടുതൽ ആളുകൾ കടയിലേക്ക് സഹായത്തിനെത്തുകയും രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഇരണയ്യയ്ക്ക് കടയിൽ വെച്ച് തന്നെ ജീവൻ നഷ്ടമായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: