Headlines

കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ.

തിരുവനന്തപുരം : നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പന്നിയോട് സ്വദേശി സാജൻ (37) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്‌ച ഉച്ചയോടെ തിരുവനന്തപുരം കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിൽ വെച്ചാണ് ഇയാൾ യുവതിക്ക് നേരെ അതിക്രമം നടത്തിയത്. യുവതി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. ഇത് കണ്ടതോടെ യുവാവ് ബസിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

ഇതോടെ യുവതി കണ്ടക്ടറെയും മറ്റ് യാത്രക്കാരേയും വിവരം അറിയിച്ചു. പിന്നാലെ യുവാവിനെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ അടുത്തിടെ ബസിൽ വച്ച് നടക്കുന്നത് പതിവായിരിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു. അതുകൊണ്ടുതന്നെ സ്ത്രീ യാത്രക്കാർ ഭയത്തോടെയാണ് പലപ്പോഴും യാത്ര ചെയ്യാറുള്ളത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: