കോൾപാടവുമായി ബന്ധപ്പെട്ട തർക്കം; മർദ്ധനമേറ്റ യുവാവ് മരിച്ചു

തൃശൂർ: കോൾപാടവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ തൃശൂർ നെടുപുഴയിൽ മർദനമേറ്റ യുവാവ് മരിച്ചു. കർഷകനായ സന്തോഷാണ് മരിച്ചത്. നെടുപുഴ പള്ളിക്ക് സമീപം ഈ മാസം രണ്ടിനാ‌‌യിരുന്നു സന്തോഷിന് മർദനമേറ്റത്. കോൾപാടവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ നെടുപുഴ സ്വദേശി ഗണേഷാണ് സന്തോഷിനെ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്തോഷ് എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കേസിൽ അറസ്റ്റിലായ ഗണേഷ് നിലവിൽ റിമാൻഡിൽ ആണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: