Headlines

പരിചമുട്ട് മത്സരത്തെച്ചൊല്ലി കലോത്സവവേദിയിലുണ്ടായ തർക്കം; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്



തിരുവനന്തപുരം: പരിചമുട്ട് മത്സരത്തെച്ചൊല്ലി കലോത്സവവേദിയിലുണ്ടായ തർക്കത്തിനൊടുവിൽ കയ്യാങ്കളി. വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കലോത്സവ വേദിയായ ആറ്റിങ്ങല്‍ സിഎസ്‌ഐ സ്‌കൂളിലാണ് സംഭവം. പരിശീലകന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. അഞ്ചുപേര്‍ക്കെതിരെ കേസെടുത്ത് ആറ്റിങ്ങല്‍ പൊലീസ്.


നന്ദിയോട് എസ്‌കെവി എച്ച്എച്ച്എസിലെ വിദ്യാര്‍ഥികളെ മറ്റൊരു സ്‌കൂളിലെ പരിശീലകന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ആക്രമിച്ചതായാണ് പരാതി. പരിചമുട്ട് മത്സരത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ വിദ്യാര്‍ഥികളെ ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: