Headlines

എസ്‌ഐആര്‍ പരിശോധന: കേരളത്തില്‍ ഇതുവരെ കണ്ടെത്തിയത് 1,12,569 ഇരട്ടവോട്ടുകള്‍



      

തിരുവനന്തപുരം: എസ്‌ഐആർ പരിശോധനയില്‍ സംസ്ഥാനത്ത് വലിയതോതില്‍ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയെന്ന് റിപ്പോർട്ട്.

ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടർപട്ടികയില്‍ പേര് ഉള്‍പ്പെട്ട 1,12,569 പേരെ കണ്ടെത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡിസംബർ 18 വരെ എന്യൂമറേഷൻ ഫോറം സമർപ്പിക്കാൻ സമയം അവശേഷിക്കുന്നതിനാല്‍ ഇരട്ടവോട്ടുകള്‍ ഇനിയും വർധിക്കാനിടയുണ്ട്.

ഇവരെ പട്ടികയില്‍ ഒരു പ്രദേശത്ത് മാത്രമായി നിലനിർത്തി പരിഷ്കരിച്ച ശേഷമേ അന്തിമ പട്ടിക പുറത്തിറങ്ങുകയുള്ളൂ. എസ്‌ഐആർ പൂർത്തിയായ ശേഷം ഇരട്ടവോട്ടിനൊപ്പം ബന്ധപ്പെട്ട പരാതികള്‍ ഇല്ലാതാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രതൻ യു. കേല്‍ക്കർ അറിയിച്ചു.

ഇരട്ടവോട്ടുകള്‍ ഒഴിവാക്കിയ പട്ടികയാണ് എല്ലാ തിരഞ്ഞെടുപ്പിലും ഉപയോഗിക്കുന്നതെന്ന് കമ്മിഷൻ ഉറപ്പുനല്‍കുന്ന സാഹചര്യത്തിലാണ് ഇത്രയേറെ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. വോട്ടർപട്ടിക പരിശോധന നടത്തേണ്ട ബിഎല്‍ഒ-ബ്ലോക് ലെവല്‍ ഓഫിസർ യോഗങ്ങള്‍ ഇനിയും പൂർണ്ണതയിലെത്താത്തതും പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനത്ത് 25,468 ബിഎല്‍ഒമാർ ഉണ്ടെങ്കിലും ഇതുവരെ നടന്നിരിക്കുന്നത് 6,475 യോഗങ്ങള്‍ മാത്രമാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: